‘എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ട്; കെഎം ഷാജിക്ക് ഒന്നും ബോധ്യപ്പെട്ടിട്ടില്ല’; കടുപ്പിച്ച് പി എം നിയാസ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥന്റെ നിയമനത്തിൽ യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. നിയമനത്തിലെ എതിർപ്പ് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അറിയിച്ചു. എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്നും പി എം നിയാസ് തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്‌ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ടെന്ന് പിഎം നിയാസ് പറഞ്ഞു. കേരളത്തിലെ സുപ്രധാനമായ പദവിയാണെന്നും ഗവർണർ…
