Headlines

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

 

പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ ബാനുപ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭരതിനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്നാട്ടിൽ നിന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് ഇവിടെ എത്തിയത്. ഇന്ന് ഉച്ചയോടെയാണ് അഞ്ചംഗ സംഘം പാലക്കുഴി വെള്ളച്ചാട്ടത്തിൽ എത്തിയത്. കുളിക്കുന്നതിനായി വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നനിടെയാണ് കാൽവഴുതി രണ്ട് പേർ താഴേക്ക് പതിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന രക്ഷപ്പെടുത്തിയ ഭരതിനെ മുകളിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്.