നദീതീരങ്ങളിലെ വീടുകളിൽ വെള്ളം കയറി; പ്രളയപ്പേടിയിൽ ആലപ്പുഴ, ജില്ലയിൽ ഇന്നും ഓറഞ്ച് മുന്നറിയിപ്പ്

  ആലപ്പുഴ ∙ പ്രളയം വീണ്ടും വരുമോ എന്ന ആശങ്ക ഉയർത്തിയാണ് ഇന്നലെ ജില്ലയിൽ മഴ ശക്തമായത്. ഇന്ന് (02/08/2026) ഓറഞ്ച് അലർട്ടാണ്. ഇന്നലെ ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകുമെന്ന് (ഓറഞ്ച് അലർട്ട്) നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. പിന്നീട് അതു മഞ്ഞ അലർട്ടായി. എന്നാൽ, ഇന്നലെ ഉച്ചയോടെ വീണ്ടും ഓറഞ്ച് അലർട്ടാക്കി. ഇന്നലെ രാവിലെ മുതൽ മിക്കയിടത്തും ഇടയ്ക്കിടെ മഴയുണ്ടായിരുന്നു. ഇന്നലത്തെ മഴയിൽ നദികളിൽ ജലനിരപ്പുയർന്നിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നദീതീരങ്ങളിലെ വീടുകളിൽ വെള്ളം കയറി. കിഴക്കൻ…

Read More

മുന്നറിയിപ്പില്ല, റെഡ് അലർട്ട് പ്രഖ്യാപിച്ചത് സ്ഥിതി രൂക്ഷമായപ്പോൾ; ജാഗ്രതാ നിർദേശം വൈകി?

  തിരുവനന്തപുരം ∙ അതിതീവ്ര മഴയിലും കടൽക്ഷോഭത്തിലും ജാഗ്രതാ നിർദേശം വൈകിയെന്നു വിമർശനം. പ്രളയസമാനമായ സാഹചര്യം ഉണ്ടായ ശേഷമാണ് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നാണു പരാതി. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇതായിരുന്നു സ്ഥിതി. ഈ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ ഇതു തടസ്സമായി.കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു ലഭിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ലയിൽ മുതലപ്പൊഴിയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ വൈകിയതിലും കൃത്യമായ മുന്നറിയിപ്പുകൾ നൽകാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. അതേസമയം,…

Read More

മലപ്പുറത്ത് പലയിടത്തും മിന്നൽപ്രളയം; 24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിൽ ‌കൂടുതൽ മഴ!

  മലപ്പുറം ∙ ഒറ്റ രാത്രിയിലെ മഴ, നേരം പുലർന്നപ്പോഴേക്കും ജില്ലയിൽ മിന്നൽപ്രളയം. മണ്ണിടിച്ചിലിൽ വ്യാപകമായി വീടുകളും മതിലുകളും തകർന്നു. മണ്ണിടിഞ്ഞും വെള്ളം കയറിയും മലപ്പുറം –തിരൂർ റോഡ് അടക്കമുള്ള പ്രധാന പാതകളിൽ ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തീരദേശത്തു കടൽക്ഷോഭത്തിൽ മൂന്നു വീടുകൾ പൂർണമായും തകർന്നു. ജില്ലയിൽ ആകെ 12 വീടുകളാണ് മണ്ണിടിച്ചിലിനെത്തുടർന്ന് ഭാഗികമായി തകർന്നത്. പോരൂർ, മമ്പാട്, നിലമ്പൂർ, ചേലൂപ്പാടം, പുളിക്കൽ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളിലാണ് ദുരിതം…

Read More

‘വീടെന്ന് പറയാൻ‍ ഒന്നുമില്ല, ഒരു മൺകൂന മാത്രം’; മരണം കുതിച്ചെത്തി, ഓടിമാറാനായില്ല, ജോസഫൈന്

  പൂഞ്ഞാർ ∙ വീടിനു മുകളിലേക്ക് ഉരുൾ വന്നു നിലംപൊത്താൻ പോകുന്നത് ഒരുപക്ഷേ ജോസഫൈൻ അറിഞ്ഞിരിക്കണം; പക്ഷേ, രക്ഷപ്പെടാൻ ഒരു ശ്രമം പോലും നടത്താൻ, അപകട‌ത്തിൽ കാലൊടിഞ്ഞു കിടപ്പിലായിരുന്ന ജോസഫൈന് കഴിഞ്ഞിരിക്കില്ല. ഇന്നലെ പുലർച്ചെ 2.30ന് ഇരച്ചെത്തിയ ദുരന്തത്തിനു മണിക്കൂറുകൾക്കു ശേഷം മൃതദേഹം കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ചതും പ്ലാസ്റ്ററിട്ട ആ കാലാണ്. അപകടശേഷം വിശ്രമിച്ചിരുന്ന അതേ കട്ടിലിൽത്തന്നെയായിരുന്നു മൃതദേഹം.ജോസഫൈനൊപ്പം അമ്മ റെജീനയും അപകടത്തിൽ മരിച്ചു. മണ്ണിൽ മൂടിപ്പോയ വീട്ടിൽ നിന്ന് രാവിലെ എട്ടോടെ ജോസഫൈന്റെയും പത്തരയോടെ റെജീനയുടെയും…

Read More

ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ മീന്‍പിടിത്ത വിലക്കും തുടരുകയാണ്. (kerala rains orange alert in 12 districts)  …

Read More

അറിവ് വിളഞ്ഞ തോട്ടം, കരുണാകരന്റെ വിശ്വസ്തൻ; തോട്ടം രാജശേഖരന് അന്ത്യാഞ്ജലി

  തിരുവനന്തപുരം ∙ മേശപ്പുറത്ത് ഒരു പാക്കറ്റ് സിഗരറ്റ് വച്ചശേഷം ആഗതൻ പറഞ്ഞു- ‘ഞാൻ കരുണാകരൻ’. തോട്ടം രാജശേഖരൻ എഴുന്നേറ്റുനിന്നു പറഞ്ഞു- ‘എംഎൽഎയെ എനിക്കറിയാം. നിയമസഭയിൽ കണ്ടിട്ടുണ്ട്.’ അതൊരു വലിയ ബന്ധത്തിന്റെ തുടക്കമായിരുന്നു, തോട്ടം രാജശേഖരന്റെ ജീവിതത്തിൽ. അന്നു കരുണാകരൻ 9 എംഎൽഎമാർ മാത്രമുള്ള കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ്. നിയമസഭയിൽ അദ്ദേഹത്തിനു കൃഷിയെക്കുറിച്ചു സംസാരിക്കണം. തോട്ടത്തിനു പല കാര്യങ്ങളിലും ആഴത്തിൽ അറിവുണ്ട്. അതറിഞ്ഞായിരുന്നു കരുണാകരന്റെ വരവ്. തോട്ടം നൽകിയ വിവരങ്ങൾ കരുണാകരന്റെ പ്രസംഗത്തിന്റെ മൂർച്ച കൂട്ടി. പിന്നീടു…

Read More

ഗ്രീൻ, യെലോ അലർട്ട് നൽകിയ ഇടങ്ങളിലും പേമാരി; പ്രവചനം തെറ്റിച്ച പെയ്ത്തിന് കാരണം ലഘുമേഘസ്ഫോടനം

  തിരുവനന്തപുരം ∙ ജാഗ്രതാനിർദേശം ഇല്ലാത്ത പ്രദേശങ്ങളിൽപോലും പ്രളയസമാനമായ അതിതീവ്രമഴ സംസ്ഥാനത്തു പതിവാകുന്നു. സാധാരണ ഒന്നോ രണ്ടോ മണിക്കൂറിൽ 5–8 സെന്റിമീറ്റർ മഴയാണു പെയ്യുന്നതെങ്കിൽ കഴിഞ്ഞദിവസം ഈ സ്ഥിതി മാറി അതിതീവ്ര മഴയായി. കാലാവസ്ഥാ വകുപ്പ് ‘ഗ്രീൻ’ അല്ലെങ്കിൽ ‘യെലോ’ അലർട്ട് നൽകിയ പ്രദേശങ്ങളിൽപോലും പേമാരി പെയ്തു.പ്രളയമഴയ്ക്കു പിന്നിൽ പ്രാദേശിക ലഘുമേഘസ്ഫോടനങ്ങളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹങ്ങൾക്കോ ഡോപ്ലർ റഡാറുകൾക്കോ മുൻകൂട്ടി അറിയാനാകാത്തത്ര ചെറിയ വിസ്തൃതിയിലാണു കനംകൂടിയ മേഘങ്ങൾ പെട്ടെന്നു രൂപപ്പെടുന്നത്. സാങ്കേതികമായി മേഘസ്ഫോടനം എന്നു നിർവചിക്കാനാകില്ലെങ്കിലും ഇപ്പോഴത്തെ…

Read More