Headlines

Webdesk

ഗുജറാത്തിൽ പാതയോരത്തെ കുടിലുകളിലേക്ക് ലോറി പാഞ്ഞുകയറി; എട്ട് പേർ മരിച്ചു

ഗുജറാത്തിലെ അംറേലി ജില്ലയിൽ ലോറി പാഞ്ഞുകയറി എട്ട് പേർ മരിച്ചു. പാതയോരത്തെ കുടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുട്ടികളും മുതിർന്നവരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം. ക്രെയിനുമായി പോവുകയായിരുന്ന ട്രക്കാണ് റോഡരികിലേക്ക് ഇടിച്ചുകയറിയത്. എട്ടുപേരും തൽക്ഷണം മരിക്കുകയായിരുന്നു. എട്ടും പതിമൂന്നും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.

Read More

പരിസ്ഥിതി സൗഹൃദ പദ്ധതി: ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ പദ്ധതി ലക്ഷ്യമാക്കി ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന, കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. ആദ്യഘട്ടത്തിൽ ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതിക വിദ്യ സജ്ജമാക്കി ഹരിയാനയിലെ ഡെമു ട്രെയിനുകളെ പരിഷ്കരിക്കാനാണ് തീരുമാനം. വായുമലിനീകരണം നിയന്ത്രിക്കാന്‍ പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനം ഉപകരിക്കും. ഇതിനായി ഡീസല്‍ ജനറേറ്റര്‍ നീക്കം ചെയ്ത് ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ട്രെയിനുകളില്‍ ക്രമീകരിച്ച് ഇന്ധനമാറ്റം സാധ്യമാക്കും. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നത്…

Read More

പ്ലാസ്റ്റിക് നിർമിത ദേശീയപാതകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം; നിർദേശവുമായി കേന്ദ്രസർക്കാർ

പ്ലാസ്റ്റിക് നിർമിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രാജ്യത്തെ പ്രധാന സാംസ്‌കാരിക, കായിക പരിപാടികളിലടക്കം കടലാസ് പതാകകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുന്ന…

Read More

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിന് കാരണമായ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കയുടെ സുഹൃത്ത് റമീസിന്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാറിന്റെ ഡ്രൈവർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. തളാപ്പ് സ്വദേശി പി വി അശ്വിനാണ് മരിച്ചത് അശ്വിൻ ഓടിച്ചിരുന്ന കാർ ഇടിച്ചാണ് റമീസ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചോര ഛർദിച്ച് അവശനിലയിലായ അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

Read More

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

  കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളിൽ സൗകര്യമൊരുക്കും വിദഗ്ധ സമിതിയുടെ കൂടെ അനുമതി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാൻ സാധിക്കു. വിദ്യാർഥികൾക്ക് വാക്‌സിനേഷൻ പൂർത്തിയാകുന്നതിന് അനുസരിച്ചാകും സ്‌കൂളുകൾ തുറക്കുക. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് എസ് സി ആർ ടി നടത്തിയ പഠനത്തിൽ വ്യക്തമാകുന്നതെന്നും…

Read More

ദുർഗാപൂജയ്ക്കായി കൊൽക്കത്തയിൽ സ്വർണ മാസ്‌ക് ധരിച്ച ദുർഗാദേവിയുടെ വിഗ്രഹം

  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കായി ഒരുങ്ങുന്നത് സ്വർണ മാസ്‌ക് ധരിച്ച ദുർഗാദേവിയുടെ വിഗ്രഹം. ഇരുപത് ഗ്രാം സ്വർണമുപയോഗിച്ചാണ് മാസ്‌ക് നിർമിച്ചിരിക്കുന്നത്. സ്വർണ മാസ്‌ക് കൂടാതെ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളും വസ്തുക്കളും ദേവി വിഗ്രഹത്തിന്റെ കൈകളിലേന്തും. സാധാരണയായി വിഗ്രഹത്തിൽ കാണാറുള്ള ആയുധങ്ങൾക്ക് പകരം സാനിറ്റൈസറും തെർമൽ സ്‌കാനറുമൊക്കെയായിരിക്കും കൈകളിൽ അതേസമയം ദേവിയെ സ്വർണമാസ്‌ക് അണിയിക്കുന്നതിനാൽ സ്വർണമാസ്‌ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് കരുതരുതെന്ന് തൃണമൂൽ എംഎൽഎ അദിതി മുൻഷി പറഞ്ഞു. പെൺമക്കളെ സ്വർണത്തിൽ പൊതിയാനാണ് എല്ലാ മാതാപിതാക്കളും…

Read More

യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷനായി പ്രധാനമന്ത്രി; യോഗം വൈകുന്നേരം

  യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. പ്രധാനമന്ത്രി അധ്യക്ഷനായ യു എൻ രക്ഷാസമിതി യോഗം ഇന്ന് ചേരും. മുമ്പ് ഒമ്പത് തവണ ഇന്ത്യ രക്ഷാസമിതി അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ടെങ്കിലും ഒരു പ്രധാനമന്ത്രി ആദ്യമായാണ് അധ്യക്ഷപദം അലങ്കരിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദവിയാണ് ഇന്ത്യ നിർവഹിക്കുക. വൈകുന്നേരം അഞ്ചരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. രക്ഷാസമിതി യോഗത്തിൽ പ്രധാനമന്ത്രി എന്താകും പറയുകയെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ഒരു മാസത്തെ സമിതിയുടെ അജണ്ട നിശ്ചയിക്കുകയാണ് അധ്യക്ഷന്റെ ചുമതല.

Read More

ജോവാൻ ഗാംപർ ട്രോഫി ബാഴ്‌സലോണയ്ക്ക്

  കറ്റലോണിയ: സൂപ്പർ താരം ലയണൽ മെസിയുടെ പടിയിറക്കത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ജോവാൻ ഗാംപർ ട്രോഫിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ കീഴടക്കിയത്. മെംഫിസ് ഡെപെയ്, മാർട്ടിൻ ബ്രാത്ത്വെയ്റ്റ്, റിക്വി പുയിഗ് എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറർമാർ. മൂന്നാം മിനിറ്റിൽ തന്നെ മെംഫിസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. യൂസഫ് ഡെമിറാണ് ഗോളിന് വഴിയൊരുക്കിയത്. മികച്ച പ്രകടനം പുറത്തെടുത്ത ഇരു ടീമിനും ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനായില്ല. 45-ാം മിനിറ്റിൽ സൂപ്പർതാരം…

Read More

കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം; ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പരിശോധനക്ക് മന്ത്രിമാരും

  കേരളത്തിൽ നിന്നെത്തുന്നവർക്ക് തമിഴ്‌നാട്ടിൽ കർശന നിയന്ത്രണം. പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർ നേരിട്ടിറങ്ങി. ഇന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആലപ്പി എക്‌സ്പ്രസിൽ എത്തിയ യാത്രക്കാരെയാണ് പരിശോധിച്ചത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ.

Read More

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ മൂന്നുമാസത്തിനിടെ പൊലീസ്​ ഈടാക്കിയത് 55 കോടി രൂ​പ

  തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിൽ പൊലീസ് പിഴ ചുമത്തുന്നത്​ തുടരുകയാണ്. മൂന്നുദിവസത്തിനിടെ 70,000 പേരില്‍ നിന്നാണ് നാല്​ കോടി രൂപ​ മാസ്​ക്​ ധരിക്കാത്തതിനും കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പറഞ്ഞ് പൊലീസ്​ ഈടാക്കിയത്​. മാസ്​ക്​ ധരികാത്തതിന്​ മാത്രം മൂന്നുമാസത്തിനിടെ 55 കോടി രൂ​പയാണ്​ പിഴ ചുമത്തിയത്. ഇക്കാലയളവില്‍ 10 ലക്ഷം പേരില്‍നിന്നായാണ്​ പിഴ ഈടാക്കിയത്​. മേ​യി​ല്‍ 2.60 ല​ക്ഷം, ജൂ​ണി​ല്‍ മൂ​ന്ന്​ ല​ക്ഷം, ജൂ​ലൈ​യി​​ല്‍ 4.34 ല​ക്ഷം എന്നിങ്ങനെയാണ്​ മാസ്​ക്​ ധരിക്കാത്തതിന്​ പിഴ…

Read More