Webdesk

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 18,454 പേര്‍ക്ക് കൂടി കൊവിഡ്; 160 മരണം

  ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 18,454 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തേതിനേക്കാള്‍ 26.2 ശതമാനം കൂടുതലാണ്. ഇതോടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള കൊവിഡ് കോസുകള്‍ 3,41,27,450 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 160 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,52,811 ആയി ഉയര്‍ന്നു. ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ 100 കോടി കടന്നു….

Read More

മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ജയിലിലെത്തി

ലഹരിപ്പാർട്ടിയിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. പലവട്ടം ഹരജി നൽകിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. മുംബൈ ലഹരിക്കേസിൽ ആര്യൻ ഖാന്റെ സുഹൃത്തുക്കളായ അർബാസ് മർച്ചൻറിനും മുൻ മുൻ ധമേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് എൻസിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എൻസിബി…

Read More

പേമാരി; ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 52 ആയി

  ഡെറാഡൂണ്‍: പേമാരിയെ തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 52 ആയി ഉയര്‍ന്നു. 17 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഡാര്‍ജിലിംഗ് മേഖലയില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ ടോര്‍ഷ നദിയില്‍ ഒഴുകിപ്പോയി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മഴ ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തും. ഗര്‍വാള്‍, ബദരീനാഥ് റോഡുകള്‍ തുറന്നതോടെ ചാര്‍ ധാം യാത്ര പുനരാരംഭിച്ചു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നൈനിറ്റാളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. പലയിടത്തും…

Read More

പാലക്കാട്ട് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

  പാലക്കാട് പറമ്പിക്കുളത്ത് 108 ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടെക്‌നീഷ്യൻ മെൽബിനാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ രോഗിയേയും കൊണ്ടുപോവുമ്പോഴാണ് അപകടം നടന്നത്.

Read More

ഇ ബുൾ ജെറ്റിന് തിരിച്ചടി; മോട്ടോർവാഹന വകുപ്പിന് എതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

  മോട്ടോർവാഹന വകുപ്പിന് എതിരെ വിവാദ വ്ളോഗർമാരായ ഇ ബുൾ ജെറ്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്താണ് ഇ ബുൾ ജെറ്റ് ഹർജി നൽകിയത്. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും സിംഗിൾ ബഞ്ച് നിരാകരിച്ചു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് മോർട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും മോട്ടോർ വാഹന വകുപ്പ്…

Read More

മഴ വീണ്ടും കനത്തു; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ വീണ്ടും കനക്കുന്നു. ഇന്ന് അതിശക്തമായ മഴക്ക് കാലാവസ്ഥാ കേന്ദ്രം സാധ്യത പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കനത്ത മഴക്ക് കാരണമായത്. ശക്തമായ ഇടിമിന്നലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലയിലും ദുരന്തസാധ്യതാ മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം…

Read More

നൂറ് കോടി വാക്സിനേഷൻ എന്ന നാഴികക്കല്ല് കടക്കാൻ ഇന്ത്യ; ആഘോഷ പരിപാടികൾക്ക് ഒരുങ്ങി കേന്ദ്രസർക്കാർ

  ഇന്ത്യയിലെ കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് തുടങ്ങി ഒൻപത് മാസങ്ങൾക്ക് ശേഷം രാജ്യം ഇന്ന് 100 കോടി ഡോസുകൾ പൂർത്തിയാക്കാനൊരുങ്ങുന്നു. ഈ വലിയ നേട്ടത്തിന്റെ ഭാഗമായി സർക്കാർ ആഘോഷങ്ങൾ ആസൂത്രണം ചെയ്യുന്നു. രാജ്യത്ത് ഇതുവരെ നൽകിയ മൊത്തം വാക്സിൻ ഡോസുകൾ ബുധനാഴ്ച 99.7 കോടി കവിഞ്ഞു. മുതിർന്നവരിൽ 75 ശതമാനം പേർക്കും ആദ്യ ഡോസ് നൽകുകയും ഏകദേശം 31 ശതമാനം പേർക്ക് രണ്ടാം ഡോസ് ലഭിക്കുകയും ചെയ്തു. യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവയ്പ്പ് നടത്തണമെന്നും “ചരിത്രപരമായ”…

Read More

ശക്തമായ കാറ്റ് വീശാന്‍ സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 20-10-2021 മുതല്‍ 21-10-2021 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ലക്ഷദ്വീപ് തീരങ്ങളിലും, കേരള തീരത്തും കേരള തീരത്തുനിന്നു മാറി കന്യാകുമാരി, മാലിദ്വീപ് തീരങ്ങളിലും, ഗള്‍ഫ് ഓഫ് മാന്നാറിലും മണിക്കൂറില്‍ 40 മുതല്‍…

Read More

ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതിയുടെ പരിഗണനയിൽ

ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. രാവിലെ 10.30ന് കോടതിയിലെത്തുമെന്ന് ആര്യന്റെ അഭിഭാഷകൻ അറിയിച്ചു. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി വി.വി പാട്ടീൽ ജാമ്യപേക്ഷ തള്ളിയത്. ആര്യന് ലഹരി കടത്തു സംഘവുമായി നിരന്തര ബന്ധം ഉണ്ടെന്നും, വൻ തോതിൽ മയക്കു മരുന്നു ഇടപാട് നടന്നിട്ടുണ്ടെന്നും കാണിച്ചു എൻ.സി.ബി…

Read More

ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസലിന് 100.59 രൂപയും പെട്രോളിന് 100.85 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.02 രൂപയിലെത്തി. 102.42 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 108.48 രൂപയും ഡീസലിന് 102.42 രൂപയുമായി. എണ്ണക്കമ്പനികൾ തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ…

Read More