വിവാഹ പ്രായ ഏകീകരണ ബില്ല് ലോക്‌സഭയിൽ; കീറിയെറിഞ്ഞ് പ്രതിഷേധിച്ച് പ്രതിപക്ഷം
പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചത്. അതേസമയം പ്രതിപക്ഷം ബില്ല് അവതരണത്തെ തടസ്സപ്പെടുത്താനായി ബഹളമുയർത്തി പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. കൂടിയാലോചിക്കാതെയാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബില്ലിന് ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം ബില്ല്…
