Headlines

Webdesk

കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കം 11 രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയേറ്റുന്നു. ലോകത്തെ രണ്ട് സുപ്രധാന മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് ഈയിടെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. പാരിസ്ഥിതിക വ്യതിയാനവും അവ ലോക രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളും ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന വിഷയത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ…

Read More

ആനാവുർ നാഗപ്പനെ തള്ളി അനുപമ; പാർട്ടി പറയുന്നത് കള്ളം: പിന്തുണയ്ക്കുമെന്ന വിശ്വാസമില്ല

തിരുവനന്തപുരം: അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നിലപാടിനെ തള്ളി അനുപമയും അജിത്തും. ആനാവുർ നാഗപ്പൻ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ നടന്നത്. തന്റെ കുഞ്ഞിനെ കണ്ടെത്തി തരുകയല്ല പാർട്ടിയുടെ ജോലി എന്ന് പറഞ്ഞ് ആനാവുർ നാഗപ്പൻ ദേഷ്യപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയും ഇല്ലെന്നു അനുപമയും അജിത്തും വ്യകത്മാക്കി. കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ആനാവൂർ നാഗപ്പനെ സമീപിച്ചപ്പോൾ തങ്ങളോട്…

Read More

സ്വർണ്ണക്കടത്ത് കേസ്; കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു: ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു

  കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മൂവായിരം പേജുള്ള കുറ്റപത്രമാണ് കൊച്ചിയിലെ കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചത്. സരിത്താണ് കേസിൽ ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ കേസിൽ 29-ാം പ്രതിയാണ്. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയിൽ നൽകിയത്. സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളിൽ നിന്നും എം.ശിവശങ്കറിന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കിലും ഇതിന് ശക്തമായ തെളിവുകള്‍…

Read More

ഫേസ്ബുക്ക് പേര് മാറ്റുന്നത് എന്തിന്; എന്താണ് മെറ്റാവേഴ്‌സ്: പുതിയ പേരെന്താവും

  ഫേസ്ബുക്ക് പേര് മാറാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 28-നോ അതിനുമുന്‍പോ നടക്കുന്ന ഫെയ്സ്ബുക്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പേര് മാറ്റം പ്രഖ്യാപിക്കുമെന്നും ‘ദി വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘മെറ്റാവേഴ്‌സ്’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം എന്നാണ് റിപ്പോര്‍ട്ട്. ‘ഉത്തരവാദിത്തമുള്ള’ മെറ്റാവേഴ്സ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 50 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള പദ്ധതികള്‍ ഫേസ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെറ്റാവേഴ്സ് പദ്ധതികളുടെ ഭാഗമായി യൂറോപ്പില്‍ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫേസ്ബുക്കിനു പദ്ധതിയുണ്ട്. ആളുകള്‍ക്ക് പരസ്പരം…

Read More

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. ചക്രവാത ചുഴിയെ തുടര്‍ന്നുള്ള മഴ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് അധിക മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചത്. 2,4 ഷട്ടറുകളാണ് അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്‍റിമീറ്ററാക്കി ഉയര്‍ത്തി. സെക്കന്‍ഡില്‍ നാല്‍പതിനായിരം ലിറ്റര്‍ വെള്ളം…

Read More

തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും

സംസ്ഥാനത്ത് മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി. വിനോദ നികുതിയിൽ ഇളവ് നൽകാനും വൈദ്യുതി ചാര്‍‌ജിന് സാവകാശം നൽകാനും തീരുമാനമായി. തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ഇതരഭാഷ സിനിമളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളിലെത്തും. ദുൽഖർ സൽമാൻ ചിത്രം…

Read More

കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിയ സംഭവം; വനിതാകമ്മീഷന്‍ കേസെടുത്തു: അടിയന്തര റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിയ സംഭവത്തില്‍ വനിതാകമ്മീഷന്‍ കേസെടുത്തു. പ്രസവിച്ച് മൂന്നാം ദിവസം മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം കുഞ്ഞിനെ പിടിച്ചുവാങ്ങി ഉപേക്ഷിച്ചുവെന്ന അനുപമയുടെ പരാതിയിലാണ് നടപടി. ആറുമാസത്തോളം പരാതികളുമായി കയറിഇറങ്ങിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തത് വിവാദമായിരുന്നു. പരാതിയില്‍ കേസെടുത്ത വനിതാ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ അനുപമയെയും, അജിത്തിനെയും വിളിച്ച് വരുത്തുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. പരാതിയില്‍ കേസെടുത്ത വനിതാ കമ്മീഷന്‍…

Read More

രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ ഹൈക്കമാന്‍ഡ്; പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഗുജറാത്തിലേക്കും പഞ്ചാബിലേക്കുമാണ് രമേശ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനസംഘടന വൈകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. 56 അംഗ കെപിസിസി സമിതിക്കുപിന്നാലെ എഴുപതിലധികം സെക്രട്ടറിമാരെയും നിയമിക്കും. ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകള്‍. പുനസംഘടനാ നടപടികള്‍ വൈകുകയും അടുത്ത സെപ്തംബറിനുശേഷം അധ്യക്ഷ തെരഞ്ഞെടുപ്പ് മതിയെന്നുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി…

Read More

ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പിൻവലിച്ചു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി ഡാമിൽ ഇന്നലെ രാത്രി പ്രഖ്യാപിച്ച റെഡ് അലേർട്ട് വീണ്ടും ഓറഞ്ച് അലേർട്ടിലേക്ക് എത്തി. ഡാമിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലേർട്ട് പിൻവലിച്ചത്. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയിൽ എത്തിയപ്പോഴാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നില്ല. ഇടുക്കിയിൽ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ്. അതിനിടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.45 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിൽ…

Read More

വാട്‌സ് ആപ്പ് വഴി ഫോര്‍വേര്‍ഡ് മെസേജുകള്‍ വരാറുണ്ടോ; അറിഞ്ഞിരിക്കേണ്ട അഞ്ച് വസ്തുതകള്‍

കാലിഫോര്‍ണിയ: വാട്‌സ് ആപ്പ് വഴി ലഭിക്കുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍ മിക്കതും ഗ്രൂപ്പ് ചാറ്റുകളിലാവും പ്രത്യക്ഷപ്പെടുക. ഏതെങ്കിലും ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ മറ്റൊരു വ്യക്തിയിലേക്കോ ഗ്രൂപ്പിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യാനാകും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന മെസേജുകള്‍ക്ക് മുകളില്‍ ‘ഫോര്‍വേഡ്’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടാകും. ഇതുവഴി ആ മെസേജ് അയയ്ക്കുന്ന ആള്‍ തയാറാക്കിയതാണോ അതോ മറ്റാരെങ്കിലും വഴി വന്നതാണോയെന്ന് എളുപ്പം മനസിലാക്കാന്‍ സാധിക്കും.

Read More