Headlines

Webdesk

മേയർക്ക് മാനസിക പ്രയാസമുണ്ടായെങ്കിൽ ഖേദമുണ്ട്; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: കെ മുരളീധരന്‍

  തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ പരാതി നൽകിയതിൽ ഭയമൊന്നുമില്ലെന്ന് കെ മുരളീധരന്‍ എംപി. തനിക്കതിരെ ഒരുപാട് കേസുകൾ ഉണ്ട്. നഗരസഭയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത അഴിമതിയാണ് നടന്നത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. തന്‍റെ പ്രസ്താവന കാരണം മേയര്‍ക്ക് മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മുരളീധരന്‍ പറഞ്ഞതിങ്ങനെ… ലക്ഷങ്ങളുടെ തട്ടിപ്പ് കോര്‍പ്പറേഷനില്‍ നടന്നു. ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. നടക്കാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങള്‍ എഴുതിയെടുത്തു. ചിക്കനും പൊറോട്ടയും വാങ്ങാനെന്ന് പരസ്യമായിട്ട് പറയുകയും ചെയ്തു. ഇതൊക്കെ നഗരസഭയുടെ…

Read More

ലഖിംപൂർ ഖേരി; സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ സുപ്രീം കോടതിക്ക് അതൃപ്തി

  ലഖിംപൂർ ഖേരി കർഷക കൊലപാതകക്കേസില്‍ യുപി സർക്കാറിനു കർശന നിർദേശവുമായി സുപ്രീം കോടതി. കർഷകർ കൊല്ലപ്പെട്ടതിലും മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് കോടതി നിർദേശിച്ചു. പ്രധാനപ്പെട്ട കേസായതിനാൽ ദൃക്സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസിൽ 23 ദൃക്സാക്ഷികളുണ്ടെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. 100 കർഷകർ നടത്തിയ റാലിയിൽ 23 പേർ മാത്രമാണോ ദൃക്സാക്ഷിയെന്ന് കോടതി ചോദിച്ചു. കേസിൽ ദൃക്സാക്ഷികളുടെ മൊഴിയാണ് പ്രധാനമെന്നും നിരീക്ഷിച്ച കോടതി അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് പരിശോധിച്ചു. സാക്ഷിമൊഴി…

Read More

കശ്മീരില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ നിന്നും അമിത് ഷാ പിന്‍മാറി

  ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ച ഒഴിവാക്കി .ഗുപ്കര്‍ സഖ്യവുമായുള്ള ചര്‍ച്ചയും കേന്ദ്രമന്ത്രി ഒഴിവാക്കിയിട്ടുണ്ട്. ചര്‍ച്ചയില്‍നിന്നും പിന്‍മാറിയതിന് പിറകെ നാഷണല്‍ കോണ്‍ഫറന്‍സിനും പിഡിപിക്കുമെതിരേ രൂക്ഷമായ വിമര്‍ശമാണ് അമിത് ഷാ ഉന്നയിച്ചത്. കുടുംബ ഭരണമാണ് കശ്മീരിനെ നശിപ്പിച്ചത്. മുന്‍ ഭരണാധികാരികള്‍ കശ്മീരിനെ നിരന്തരം ആക്രമിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ടെന്നും അമിത്ഷാ ആരോപിച്ചു 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്്മീര്‍ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചശേഷം അമിത് ഷായുടെ ആദ്യ സന്ദര്‍ശനമാണിത്.

Read More

ഡല്‍ഹിയില്‍ വീടിന് തീപിടിച്ചു: കുടുംബത്തിലെ നാല് പേര്‍ മരിച്ചു

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു. അക്ഷ് രണ്ടാം…

Read More

പ്രണയത്തിനായി കൊട്ടാരം ഉപേക്ഷിച്ച ജാപ്പനീസ് രാജകുമാരി വിവാഹിതയായി; രാജപദവി നഷ്ടമായി

പ്രണയത്തിനു വേണ്ടി രാജകൊട്ടാരവും പദവികളും ഉപേക്ഷിക്കാന്‍ തയ്യാറായ ജാപ്പനീസ് രാജകുമാരി മാക്കോ വിവാഹിതയായി. ചൊവ്വാഴ്ചയാണ് വിവാഹിതയായത്. ഇതോടെ കുമാരിക്ക് രാജപദവി നഷ്ടമായി.കോളേജിലെ സഹപാഠിയും നിയമ ബിരുദധാരിയുമായ കെയ് കമുറോയെയാണ് മാക്കോ രാജകുമാരി വിവാഹം കഴിച്ചത്. മാക്കോയുടെയും കെയ് കൊമുറോയുടെയും വിവാഹ ഉടമ്പടി ചൊവ്വാഴ്ച രാവിലെ ഒരു കൊട്ടാരം ഉദ്യോഗസ്ഥൻ സമർപ്പിച്ചു. വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതായി ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസി അറിയിച്ചു. ഉച്ചക്കു ശേഷം ദമ്പതികള്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും എന്നാല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവാദമുണ്ടാകില്ലെന്നും ഏജന്‍സി അറിയിച്ചു….

Read More

കൊണ്ടോട്ടി പീഡന ശ്രമം: പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി

മലപ്പുറം: കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. പ്രതിയെ പലപ്പോഴും നാട്ടില്‍ഡ കണ്ട് പരിചയമുണ്ടെന്നും പേര് വിവരങ്ങള്‍ അറിയില്ലെന്നും ചികിത്സയിലുള്ള പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊണ്ടോട്ടി പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചക്കാണ് കോട്ടുക്കരയില്‍ 22 കാരിയായ പെണ്‍കുട്ടിയെ റോഡില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 12,428 പേര്‍ക്ക് കൂടി കൊവിഡ്; 356 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,428 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 356 മരണവും റിപ്പോര്‍ട്ട് ചെയ്തു. എട്ടുമാസത്തിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 15951 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,63,816 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 107.22 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു. സംസ്ഥാനങ്ങളില്‍ 12.37 കോടി വാക്‌സീന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന…

Read More

സ്കൂൾ ബസുകൾക്ക് രണ്ട് വർഷത്തെ ടാക്സ് ഒഴിവാക്കി; കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ കർശന നടപടിയെന്നും ഗതാഗത മന്ത്രി

കോവിഡ് കാലത്തെ വിദ്യാർഥികളുടെ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പ് പ്രൊട്ടോകോൾ തയ്യാറാക്കിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സ്കൂൾ ബസുകൾക്ക് രണ്ട് വർഷത്തെ ടാക്സ് ഒഴിവാക്കിയിട്ടുണ്ട്.  ഉത്തരവ് ഉടൻ ഇറങ്ങും. സ്കൂൾ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത ഉറപ്പ് വരുത്താൻ നിർദേശം നൽകിയെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുമ്പ് ചെയ്യേണ്ട ക്രമീകരണങ്ങളെല്ലാം വകുപ്പ് പൂർത്തിയാക്കി. 1622 സ്കൂള്‍ ബസുകള്‍ മാത്രമാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയത്. എല്ലാ കുട്ടികള്‍ക്കും ഒരുമിച്ച് സ്കൂള്‍ തുറക്കാത്തതിനാല്‍ യാത്രാ ബുദ്ധിമുട്ട്…

Read More

ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും

മുംബൈ: ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലഹരിമരുന്ന് കടത്ത് കേസിൽ ഒക്ടോബർ 8 മുതൽ ജയിലിൽ കഴിയുന്ന 23 കാരനായ ആര്യൻ ഖാന് രണ്ട് തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് ആര്യൻ ഖാനെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരാകുന്നത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ കേസിലെ ഒരു സാക്ഷി 8 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു. കുറ്റമറ്റ സർവീസ് റെക്കോർഡ്…

Read More

മീനച്ചിലാർ മലിനമാകുന്നു, വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

മീനച്ചിലാർ അപകടകരമാം വിധം മലിനമായെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. തദ്ദേശ സ്വയം ഭരണ , ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ട്രോപ്പിക്കൽ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസാണ് മീനച്ചിലാറ്റിലെ ജലം മലിനമാകുന്നതിനെ കുറിച്ച് പഠനം നടത്തിയത്. മീനച്ചിലാർ കടന്ന് പോകുന്ന 10 ഇടങ്ങിളിൽ നിന്ന് ശേഖരിച്ച വെള്ളമാണ് പരിശോധനയ്ക്കായി എടുത്തത്. ഈ ജലത്തിൽ ഗുരുതരമാം വിധം…

Read More