Headlines

Webdesk

ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി

ഒമിക്രോണിനെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യക്കാരന്റെയും വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. പുതുവർഷത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരെ പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുട്ടികൾക്ക് വാക്‌സിൻ നൽകുമെന്നും മോദി അറിയിച്ചിട്ടുണ്ട്.

Read More

നടൻ സൽമാൻ ഖാന് പാമ്പുകടിയേറ്റു

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പുകടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. കടിയേറ്റതിനെ തുടർന്ന് നേവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പൻവേലിലെ ഫാം ഹൗസിൽ നിന്നാണ് പാമ്പുകടിയേറ്റത്.  

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് പി വി ശ്രീനിജൻ എംഎൽഎ

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു. കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നടന്ന തർക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികൾ അഞ്ചു പേർക്ക് കഴിയാവുന്ന കൂരകളിൽ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാർക്കുകയാണ്. അവർക്കിടയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയതായി മന്ത്രി വി ശിവൻകുട്ടി

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമാണ്. അതിഥി തൊഴിലാളികളെ സംരക്ഷിക്കുക എന്ന പൊതുനിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെത്തെ അക്രമത്തിൽ 151 തൊഴിലാളികളാണ് ഇതുവരെ അറസ്റ്റിലായത്. അതേസമയം അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ…

Read More

കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം: സിഐയുടെ തലയ്ക്ക് ആറ് സ്റ്റിച്ച്, കൈ ഒടിഞ്ഞു, അന്വേഷണത്തിന് പ്രത്യേകസംഘം

  സാബു എം ജേക്കബിന്റെ ഉടമസ്ഥതയിലുള്ള കിറ്റക്‌സ് തൊഴിലാളികളുടെ ഗുണ്ടാ ആക്രമണത്തിൽ കുന്നത്തുനാട് സിഐക്ക് ഗുരുതര പരുക്ക്. സിഐയുടെ തലയ്ക്ക് ആറ് സ്റ്റിച്ച് ഇടേണ്ടി വന്നു. കൈ ഒടിഞ്ഞിട്ടുമുണ്ട്. അഞ്ഞൂറോളം കിറ്റക്‌സ് തൊഴിലാളികളാണ് ക്രിസ്മസ് രാത്രിയിൽ മയക്കുമരുന്നും മദ്യവും ഉപയോഗിച്ച ശേഷംകിഴക്കമ്പലത്ത് അഴിഞ്ഞാടിയത്. മൂന്ന് പോലീസ് ജീപ്പുകളും കിറ്റക്‌സ് തൊഴിലാളികൾ തീയിട്ട് കത്തിച്ചിരുന്നു

Read More

മൂന്നാം ആഷസിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഒന്നാമിന്നിംഗ്‌സിൽ 185ന് പുറത്ത്

  ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ബോക്‌സിംഗ് ഡേയിൽ മെൽബണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 65.1 ഓവറിൽ ഇംഗ്ലണ്ട് 185 റൺസിന് ഒന്നാമിന്നിംഗ്‌സിൽ ഓൾ ഔട്ടായി 50 റൺസെടുത്ത നായകൻ ജോ റൂട്ടും 35 റൺസെടുത്ത ജോണി ബെയിർസ്‌റ്റോയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒലി റോബിൻസൺ 22 റൺസും ബെൻ സ്‌റ്റോക്‌സ് 25 റൺസുമെടുത്തു. സാക് ക്രൗലി 12, ഡേവിഡ് മലാൻ 14, ജോസ്…

Read More

കിഴക്കമ്പലം ആക്രമണത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെയാകെ വേട്ടയാടരുതെന്ന് സ്പീക്കർ

  കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് സ്പീക്കർ എം ബി രാജേഷ്. എല്ലാവരും അക്രമികളല്ല, ക്രിമിനൽ പ്രവർത്തനങ്ങളെ അങ്ങനെ മാത്രമായി കണ്ടാൽ മതി ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയും ആക്രമിക്കരുത്. കേരളത്തിൽ ജോലി ചെയ്യുന്ന 25 ലക്ഷത്തിലധികം വരുന്ന അതിഥി തൊഴിലാളികളെയെല്ലാം അക്രമികളെന്ന നിലയിൽ കാണരുതെന്നും സ്പീക്കർ പറഞ്ഞു.

Read More

മ്യാൻമറിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേരെ സൈന്യം വെടിവെച്ചുകൊന്നു; മൃതദേഹം കത്തിച്ച് വികൃമാക്കി

  മ്യാൻമറിൽ മുപ്പതിലേറെ പേരെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹങ്ങൾ കത്തിച്ച് സൈന്യത്തിന്റെ ക്രൂരത. കയ സംസ്ഥാനത്താണ് സംഭവം. സ്ത്രീകളും കുട്ടികളും അടങ്ങുന്നവരെയാണ് സൈന്യം കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം വികൃതമാക്കിയത്. മോസോ ഗ്രാമത്തിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ആയുധങ്ങളുമായി എത്തിയ തീവ്രവാദി സംഘത്തെയാണ് വെടിവെച്ചു കൊന്നതെന്ന് മ്യാൻമർ സൈന്യം ന്യായീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവർ സാധാരണ പൗരൻമാരാണെന്നും മ്യാൻമറിലെ കിരാത സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചവർ ആണെന്നുമാണ് റിപ്പോർട്ടുകൾ

Read More

തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ ബോംബേറ്; രണ്ട് പേർക്ക് കുത്തേറ്റു

  തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്‌കൂൾ ജംഗ്ഷനിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരസ്പരം ബോംബെറിഞ്ഞ് ഗുണ്ടാസംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റു കുത്തേറ്റവരെ ഗുണ്ടാസംഘങ്ങൾ തന്നെ കൊണ്ടുപോയി. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്ന് നാട്ടുകാർ പറയുന്നു.

Read More

തന്റെ തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചതും ജീപ്പുകൾ കത്തിച്ചതും യാദൃശ്ചികമെന്ന് കിറ്റക്‌സ് എം.ഡി സാബു

  തന്റെ കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികൾ മദ്യപിച്ച് അഴിഞ്ഞാടി പോലീസുകാരെ ആക്രമിച്ചതും മൂന്ന് പോലീസ് ജീപ്പുകൾ കത്തിച്ച് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതും യാദൃശ്ചികമായ സംഭവം മാത്രമെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. കുറ്റവാളികളെ സംരക്ഷിക്കില്ല. വളരെ യാദൃശ്ചികമായ സംഭവമായിരുന്നുവത്. ക്രിസ്മസ് കരോളുമായി ചില തൊഴിലാളികൾ ഇറങ്ങി. ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ചില തൊഴിലാളികൾ എതിർത്തു. അങ്ങനെയാണ് തർക്കം തുടങ്ങിയത്. തടയാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരനെയും മർദിച്ചുവെന്ന് സാബു പറയുന്നു. തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്….

Read More