Headlines

Webdesk

കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

  കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും തോമർ പറഞ്ഞു. എന്നാൽ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന ഇന്നലെ കൃഷിമന്ത്രി നൽകിയിരുന്നു. സ്വാതന്ത്രാനന്തരം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാർഷിക നിയമങ്ങൾ. കർഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങൾ ചിലർക്ക് ഇഷ്ടമായില്ല. തത്കാലം ഒരടി പിന്നോട്ടുവെച്ചെങ്കിലും കർഷകർ രാജ്യത്തിന്റെ നട്ടെല്ലായതിനാൽ അവർക്കായി മുന്നോട്ടുവരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.

Read More

കിറ്റക്‌സ് തൊഴിലാളികൾ ശ്രമിച്ചത് പോലീസുകാരെ ജീവനോടെ ചുട്ടുകൊല്ലാൻ; കത്തിച്ചത് മൂന്ന് പോലീസ് ജീപ്പുകൾ

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിൽ തകർക്കപ്പെട്ടത് മൂന്ന് പോലീസ് ജീപ്പുകൾ. ഇതിലൊന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. പോലീസുകാരെ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു കിറ്റക്‌സ് തൊഴിലാളികളുടെ ശ്രമം. നാട്ടുകാരാണ് ഇവർക്കിടയിൽ നിന്നും പോലീസുകാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. മദ്യലഹരിയിലായിരുന്നു തൊഴിലാളികളുടെ അക്രമം. അഞ്ഞൂറോളം പേരാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയാണ് ഇവർ ആക്രമിച്ചതും ജീപ്പിനുള്ളിലിട്ട് തീയിട്ട് കൊല്ലാൻ ശ്രമിച്ചതും തൊഴിലാളികളുടെ ആക്രമണത്തിൽ സിഐ അടക്കം അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. രാത്രിയോടെ തന്നെ…

Read More

ആലുവയിൽ രണ്ട് കിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

  ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്‌സൈസ് ഇന്റലിജൻസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശികളെയാണ് പിടികൂടിയത്. മംഗള എക്‌സ്പ്രസിൽ ഡൽഹിയിൽ നിന്ന് എത്തിച്ചതാണ് എംഡിഎംഎ പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹരി മരുന്ന് എന്നാണ് സംശയിക്കുന്നത്.  

Read More

ബൂസ്റ്റർ ഡോസായി ലഭിക്കുക ആദ്യം ലഭിച്ചതിൽ നിന്ന് വ്യത്യസ്തമായ വാക്‌സിൻ

  രാജ്യത്ത് ബൂസ്റ്റർ ഡോസായി നൽകുക ആദ്യം സ്വീകരിച്ചതിൽ നിന്ന് വ്യത്യസ്തമായ വാക്‌സിൻ ആയിരിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ഡോസുകളും ഒരേ വാക്‌സിനാണ് ആളുകൾ സ്വീകരിച്ചത്. എന്നാൽ മൂന്നാം ഡോസ് മറ്റൊരു വാക്‌സിനാകും ലഭിക്കുക ഇതുസംബന്ധിച്ച മാർഗനിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കും. ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ഒപ്പം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുക. രാജ്യത്ത് ഒമിക്രോൺ കേസുകൾ…

Read More

ശമ്പള കരാർ ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് കെഎസ്ആർടിസി തൊഴിലാളികൾ

  കെ എസ് ആർ ടി സിയിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു. ചെറിയ കാര്യങ്ങളിലാണ് തർക്കമുള്ളത്. മറ്റ് പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. ജനുവരി 3ന് വീണ്ടും ചർച്ച നടത്താമെന്നാണ് നിലവിൽ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു. എന്നാൽ ശമ്പള കരാറിൽ ഈ മാസം ഒപ്പിട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ അറിയിച്ചു. ജനുവരിയിൽ നടക്കുന്ന മന്ത്രിതല ചർച്ച ബഹിഷ്‌കരിക്കുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. വ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചിട്ട്…

Read More

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ

  തിരുവനന്തപുരം പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ. കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ലോഡ്ജിലെത്തി ഇവരെ പിടികൂടുകയായിരുന്നു. ഗുണ്ടാത്തലവൻ ഫൈസലും സംഘവുമാണ് പിടിയിലായത്. പ്രതികളുടെ പൂർണ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് കാർ യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. വെഞ്ഞാറുമ്മൂട് ഇടവിളാകത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദിനെയും മകളെയുമാണ് ഇവർ ആക്രമിച്ചത്. ബുധനാഴ്ച രാത്രി പോത്തൻകോട് ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു സംഭവം.

Read More

കണ്ണൂരിൽ 51കാരന് ഒമിക്രോൺ ബാധിച്ചത് സമ്പർക്കം വഴി; വിദേശയാത്രാ പശ്ചാത്തലമില്ല

  സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയും ഒമിക്രോൺ രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 51കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച വിദ്യാർഥിയുടെ സമ്പർക്ക പട്ടികയിൽ ഇദ്ദേഹമുണ്ടായിരുന്നു. ക്വാറന്റൈനിൽ ഇരിക്കെ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് അയൽവാസിയായ വിദ്യാർഥിയുടെ കൊവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ക്വാറന്റൈനിലായിരുന്നു ഇയയാൾ. ഒക്ടോബർ 9നാണ് കൊവിഡ് പോസീറ്റീവായത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി ഉയർന്നു. മലപ്പുറത്ത് ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ…

Read More

കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസ് ജീപ്പുകൾ കത്തിച്ചു; അഞ്ച് പോലീസുകാർക്ക് പരുക്ക് ​​​​​​​

  എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം വലിയ കലാപത്തിലേക്ക്. ഇവർ പോലീസുകാരെ ആക്രമിച്ചു. രണ്ട് പോലീസ് ജീപ്പുകൾ ഇവർ കത്തിച്ചു. കുന്നത്തുനാട് പോലീസ് സ്‌റ്റേഷനിലെ ജീവനക്കാരെയാണ് ഇവർ ആക്രമിച്ചത്. ഇൻസ്‌പെക്ടറടക്കം അഞ്ച് പോലീസുകാർക്ക് പരുക്കേറ്റത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം തുടങ്ങിയത്. തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ തൊഴിലാളികൾ പോലീസിനെതിരെയും ആക്രമണം അഴിച്ചുവിട്ടു സിഐയുടെ കൈ ഒടിയുകയും തലയ്ക്ക് പരുക്കേൽക്കുകയും ചെയ്തു. വലിയ പോലീസ് സംഘം…

Read More

തമിഴ് നടൻ വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു

  ചെന്നൈ: തമിഴ് ഹാസ്യ താരം വടിവേലുവിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇദേഹത്തെ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നും തിരികെ എത്തിയതായിരുന്നു . ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. നായ് ശേഖര്‍ റിട്ടേണ്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് വടിവേലു ലണ്ടനില്‍ പോയത്. നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് സുഖപ്രാപ്തി നേര്‍ന്നു .

Read More

വിഴിഞ്ഞത്ത് ഉല്ലാസയാത്രക്കിടെ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഉല്ലാസയാത്രക്കിടെ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം. പൂന്തുറ സ്വദേശിനി സഹായറാണി (49) ആണ് മരിച്ചത്. ഉല്ലാസയാത്ര നടത്തിയ രണ്ട് വെള്ളങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ച്‌ അപകടമുണ്ടായത് .സുരക്ഷാക്രമീകരങ്ങളില്‍ വീഴ്ച വന്നിട്ടില്ലെന്നും അപകടത്തിന് കാരണമായ എല്ലാ വസ്തുതകളും വിലയിരുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

Read More