Headlines

Webdesk

എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും

  എസ് എസ് എൽ സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി പ്രഖ്യാപിക്കുക. മാർച്ച് അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. കൊവിഡിനെ തുടർന്ന് ക്ലാസുകൾ വൈകി ആരംഭിച്ചതിനാൽ മുഴുവൻ പാഠഭാഗങ്ങളും പരീക്ഷയുടെ ഭാഗമാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയായി നിശ്ചയിച്ചിട്ടുണ്ട്.

Read More

മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം ഉടനെന്ന് നിർമാതാവ്

  മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തിലെത്തിയ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉടനൊരുങ്ങും. നിർമാതാവ് സോഫിയ പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോ തോമസ് നായകനായി വന്ന ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് ആയിരുന്നു രണ്ടാംഭാഗം ഞങ്ങൾ പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും അത്. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാംഭാഗം പ്രഖ്യാപിക്കും. ബേസിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. അടുത്ത ചിത്രം ത്രീഡി ആകാനുള്ള സാധ്യതയുണ്ടെന്നും സോഫിയ പോൾ പറഞ്ഞു

Read More

കിറ്റക്‌സ് തൊഴിലാളികളുടെ അഴിഞ്ഞാട്ടം: കസ്റ്റഡിയിലെടുത്തത് 156 പേരെ, 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി ​​​​​​​

  കൊച്ചി കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികൾ ലഹരിമരുന്ന് ഉപയോഗിച്ച് അഴിഞ്ഞാടുകയും പോലീസ് ജീപ്പുകൾ കത്തിക്കുകയും പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 156 പേർ കസ്റ്റഡിയിൽ. ഇതിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് തൊഴിലാളികളുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ മെഡിക്കൽ പരിശോധനകളും കൊവിഡ് ടെസ്റ്റും നടത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ദൃശ്യങ്ങളുടെ സാഹയത്തോടെയാണ് പോലീസ് ജീപ്പുകൾ കത്തിച്ചവരെ അടക്കം തിരിച്ചറിഞ്ഞത്….

Read More

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 400 കടന്നു

  രാജ്യത്ത് ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​രു​ന്നു. 17 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 422 പേ​ർ​ക്ക്​​ ​അ​സു​ഖം സ്ഥി​രീ​ക​രി​ച്ചു. 130 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 108ലെ​ത്തി. ഡ​ൽ​ഹി​യി​ൽ 79 കേ​സു​ക​ൾ. ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​കു​തി പേ​രും ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​ണെ​ന്നാ​ണ്​ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ മെ​ഡി​ക്ക​ൽ റി​സ​ർ​ച്​ (ഐ.​സി.​എം.​ആ​ർ) ​ക​​ണ്ടെ​ത്ത​ൽ. 183 ഒ​മി​ക്രോ​ൺ ബാ​ധി​ത​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ആ​ർ​ക്കും ഗു​രു​ത​ര പ്ര​ശ്​​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. 73 ശ​ത​മാ​നം പേ​രും ഒ​രു ല​ക്ഷ​ണ​വും ​പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല….

Read More

കുപ്രസിദ്ധ ഗുണ്ട ടെമ്ബര്‍ ബിനുവും സംഘവും അറസ്റ്റില്‍

  ഇടുക്കി: അഞ്ചംഗ ഗുണ്ടാ സംഘം അറസ്റ്റില്‍. കുപ്രസിദ്ധ ഗുണ്ട ടെമ്ബര്‍ ബിനു ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത് . ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒളിച്ചുകഴിയുകയായിരുന്നു ഇവര്‍.കഴിഞ്ഞ ഞായറാഴ്ച ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആര്യാട് സ്വദേശി വിമലിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇവര്‍ വണ്ടിപ്പെരിയാറിലേക്ക് കടന്നിരുന്നു. ബിനുവിന്റെ കൂട്ടാളിയുടെ സുഹൃത്തിന്റെ വീട്ടിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്. സംശയം തോന്നിയ സുഹൃത്ത് തന്നെയാണ് വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഈ അഞ്ചംഗ സംഘത്തെ ഇന്ന് തന്നെ ആലപ്പുഴ…

Read More

ഒമിക്രോൺ വ്യാപനം: കർണാടകയിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും

  ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും.ഞായറാഴ്​ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം. പുതുവത്സര ആഘോഷത്തിനായി പൊതുവിടങ്ങളിൽ ആളുകൾ കൂടുന്നത്​ നിരോധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. പൊതുഗതാഗത സംവിധാനവും ചരക്കുനീക്കവും പതിവുപോലെ നടക്കും. മറ്റു പ്രവർത്തനങ്ങൾക്ക്​ രാത്രി 10 മുതൽ നിയന്ത്രണമേർപ്പെടുത്തി. ജനുവരി ഏഴുവരെയുള്ള നിയന്ത്രണങ്ങൾ വിലയിരുത്തിയ ശേഷം തുടർനടപടി സംബന്ധിച്ച്​ തീരുമാനിക്കും. ചൊവ്വാഴ്​ച മുതൽ ജനുവരി രണ്ടുവരെ ഹോട്ടലുകളിലും റസ്​റ്റാറൻറുകളിലും പബ്ബുകളിലും ക്ലബ്ബുകളിലും 50…

Read More

അള്‍സറിനെ എങ്ങനെ പ്രതിരോധിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  ആരോഗ്യ പ്രധാനമായ ശരീരം ആണ്  ഏവരുടെയും സ്വപ്നം. എന്നാൽ വില്ലനായി പല രോഗങ്ങളും വരാം. അത്തരത്തിൽ വില്ലനായി വരുന്ന ഒന്നാണ് അൾസർ. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാൻ ഇടയാക്കുകയും ചെയ്യും. അള്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ വയറുവേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയാണ്. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഒരു മണിക്കൂറിനിടയില്‍ സ്ഥിരമായി ഉണ്ടാകുന്ന വേദനയും അള്‍സറിന്റെ ലക്ഷണമാകാം. ★ എരിവ്, പുളി എന്നിവയൊക്കെ അള്‍സറിന് കാരണമാകുന്നു.  ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി  അള്‍സറിന്റെ ചെറിയ സാധ്യതയുള്ളവരൊക്കെ ലഘൂകരിച്ചു കൊണ്ടുവരിക….

Read More

2022 ല്‍ യാത്രക്കാര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി: ജനുവരി 1 മുതല്‍ ഇളവുകൾ പ്രാബല്യത്തിൽ വരും

  പുതുവർഷം പ്രമാണിച്ചു യാത്രക്കാര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി. ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. 72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% വും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയില്‍ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയില്‍ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയില്‍ ക്യാന്‍സല്‍…

Read More

ഒമിക്രോൺ ഭീതി മാറുന്നതിന് മുമ്പ് ഡെൽമിക്രോണിലേക്കോ?

  കൊറോണ വൈറസിന്റെ ജനിതക മാറ്റം വന്ന വകഭേദങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പകർച്ചവ്യാധി രഹിത ലോകമാവണം എന്ന് ആഗ്രഹിക്കുമ്പോൾ വീണ്ടും വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവസാനമായി കണ്ടെത്തിയ ഒമിക്രോൺ എന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെക്കുറിച്ചാണ് ലോകമാകെ ചർച്ച. എന്നാൽ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം വർദ്ധിപ്പിച്ച് കൊണ്ട് ഡെൽമിക്രോൺ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളുടെ സംയോജനമാണ് ഡെൽമിക്രോൺ എന്നാണ് പഠനങ്ങൾ പറയുന്നത്. വളരെ പെട്ടെന്നാണ് ഇത് പകരുന്നത്….

Read More

പ്രഭാത വാർത്തകൾ

  🔳കുട്ടികള്‍ക്ക് കൊവിഡ് വാക്സീന്‍ നല്‍കാനുള്ള തീരുമാനം അശാസ്ത്രീയമെന്ന് എയിംസിലെ സീനിയര്‍ എപ്പിഡമോളജിസ്റ്റ്. ജനുവരി മൂന്ന് മുതല്‍ 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയിംസിലെ സാംക്രമികരോഗ വിദഗ്ധന്റെ പ്രതികരണം. ഇത് കൊണ്ട് അധികമായി ഒരു പ്രയോജനവും ലഭിക്കില്ലെന്ന് ഡോ. സഞ്ജയ് കെ റായ് പറഞ്ഞു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കൊവാക്സിന്‍ പരീക്ഷണങ്ങളുടെ എയിംസിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റും കൂടിയാണ് ഡോ. സഞ്ജയ്….

Read More