Headlines

Webdesk

ഫിറ്റ്നസ് നിലനിർത്താം; ഭക്ഷണക്രമത്തില്‍ ചേര്‍ക്കൂ കാലറി കുറഞ്ഞ ഈ അഞ്ച് പച്ചക്കറികൾ

  ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളുമൊക്കെ നല്‍കുന്നതില്‍ പഴങ്ങളും പച്ചക്കറികളും വലിയ പങ്ക് വഹിക്കാറുണ്ട്. ഒരു സന്തുലിത ഭക്ഷണക്രമത്തില്‍ ഇവ ഒഴിച്ചു കൂടാന്‍ വയ്യാത്തതാണ് താനും. എന്നാല്‍ വണ്ണം കുറയ്ക്കാനും ഫിറ്റായി ഇരിക്കാനും വേണ്ടി ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുമ്പോൾ എല്ലാത്തരം പച്ചക്കറികളും കഴിക്കാന്‍ സാധിച്ചെന്ന് വരില്ല. അപ്പോഴും ധൈര്യമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കാലറി കുറഞ്ഞ അഞ്ച് പച്ചക്കറികള്‍ പരിചയപ്പെടാം. 1. കാബേജ് ഫൈബർ സമ്പുഷ്ടമായ കാബേജ് ഇന്ത്യയില്‍ സമൃദ്ധമായി ലഭ്യമായ പച്ചക്കറിയാണ്. സൂപ്പും ബ്രോത്തും ഉണ്ടാക്കാനും…

Read More

കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം പാറമ്മൽ സാജിദിന്റെ മകൻ നസൽ ആണ് മരിച്ചത്. വീട്ടിൽ കിണർ കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്‌ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നസൽ കുഴിയിലേക്ക് വീണത്

Read More

കലാശപ്പോരിൽ ടോസിന്റെ ഭാഗ്യം ഓസ്‌ട്രേലിയക്ക്; ന്യൂസിലാൻഡിനെ ബാറ്റിംഗിന് അയച്ചു

ടി20 ഫൈനലിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും. ദുബൈയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ദുബൈയിലെ പിച്ച് രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ തുണയ്ക്കുന്ന ചരിത്രമാണുള്ളത്. ഇതിനാൽ തന്നെ മത്സരത്തിൽ ടോസ് നിർണായകമാണ് പരുക്കേറ്റ ഡെവോൺ കോൺവേക്ക് പകരം ടിം സെയ്ഫർട്ടിനെ ഉൾപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചത്. അതേസമയം പാക്കിസ്ഥാനെ തകർത്താണ് ഓസ്‌ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയത്. ന്യൂസിലാൻഡ് ടീം: മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ,…

Read More

മോശം കാലാവസ്ഥ; കടലിൽ പോകരുത്: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് തീരത്ത്‌ നവംബർ 14 മുതൽ 15 വരെയും കർണാടക തീരത്ത് നവംബർ 14 മുതൽ 16 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ നാളെ വരെ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലയവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ…

Read More

ഇ ഡി, സിബിഐ തലവൻമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാൻ കേന്ദ്രത്തിന്റെ ഓർഡിനൻസ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ അഞ്ച് വർഷമാണ് ഇ ഡി, സിബിഐ തലവൻമാരുടെ കാലാവധി. ഇതാണ് അഞ്ച് വർഷത്തിലേക്ക് നീട്ടാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഓർഡിനൻസ് പ്രകാരം കേന്ദ്ര ഏജൻസി തലവൻമാരുടെ കാലാവധി രണ്ട് വർഷത്തിന് ശേഷം ഓരോ വർഷമായി മൂന്ന് തവണ നീട്ടാം. സുബോധ് കുമാർ ജെയ്‌സ്വാളാണ് നിലവിലെ സിബിഐ തലവൻ. 2021 മെയ് മാസത്തിലാണ് അദ്ദേഹത്തെ രണ്ട്…

Read More

സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊവിഡ്, 46 മരണം; 7228 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂർ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂർ 376, വയനാട് 335, പാലക്കാട് 287, ഇടുക്കി 269, മലപ്പുറം 251, പത്തനംതിട്ട 244, ആലപ്പുഴ 218, കാസർഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,26,642 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,21,139 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5503 പേർ ആശുപത്രികളിലും…

Read More

വയനാട് ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 20.61

വയനാട് ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 20.61 വയനാട് ജില്ലയില്‍ ഇന്ന് (14.11.21) 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 333 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129263 ആയി. 125851 പേര്‍ രോഗമുക്തരായി. നിലവില്‍ 2506…

Read More

അമേരിക്കയിലെ മിഷിഗണിൽ ചെറുവിമാനം തകർന്നുവീണ് നാല് പേർ മരിച്ചു

  അമേരിക്കയിലെ മിഷിഗണിൽ ചെറുവിമാനം തകർന്നുവീണ് നാല് പേർ മരിച്ചു. ബീവർ ഐലൻഡിലെ തടാകത്തിലാണ് അപകടം. ഒരാൾക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. മരിച്ചവരുടെ പേരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു

Read More

ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു

നടി ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. നിതിൻ ബറായി എന്നയാളാണ് പരാതി നൽകിയത്. 2014ൽ എസ് എഫ് എൽ ഫിറ്റ്‌നസ് ഡയറക്ടറായ കാസിഫ് ഖാൻ, ശിൽപ ഷെട്ടി, രാജ് കുന്ദ്ര എന്നിവർ അവരുടെ സ്ഥാപനത്തിൽ 1.5 കോടി രൂപ നിക്ഷേപിച്ചാൽ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചതായാണ് പരാതി ഒരു ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ഡഹാസ്പർ, കൊറേഗാവ് എന്നിവിടങ്ങളിൽ ജിം, സ്പാ എന്നിവ ആരംഭിക്കാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. വാഗ്ദാനങ്ങൾ നടപ്പാകാതിരുന്നപ്പോൾ…

Read More

വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്; ഉടമയെ കസ്റ്റഡിയിലെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ വളർത്തു നായ്ക്കളുടെ കടിയേറ്റ് യുവതിക്ക് ഗരുതുര പരുക്ക്. അമ്പായത്തോടാണ് സംഭവം. ജോലിക്ക് പോകുകയായിരുന്ന യുവതിയെ റോഡിലിട്ട് നായകൾ കടിച്ചു കീറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫൗസിയ എന്ന യുവതിക്കാണ് പരുക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വെഴുപ്പൂർ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകൻ റോഷന്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. റോഷനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഫൗസിയയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ നായകളെ…

Read More