Webdesk

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് തുറക്കും; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

  ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ഞായറാഴ്ച ഉച്ചയ്ക്ക് തുറക്കും. രണ്ട് മണിക്കാണ് ഒരു ഷട്ടർ 40 സെന്റിമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് വിടുക. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുക. നിലവിൽ 2398.8 അടിയാണ് ഡാമിലെ ജലനിരപ്പ് ജലനിരപ്പ് 2399.03 അടിയെത്തിയാലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. അതേസമയം പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഒക്ടോബർ 16നും…

Read More

കളമശ്ശേരിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

  കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവർ മരിച്ചു. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ കണ്ടെയ്‌നർ റോഡിലാണ് അപകടം നടന്നത്. ലോറി നിർത്തി പുറത്തിറങ്ങിയതായിരുന്നു തങ്കരാജ്. ഈ സമയത്ത് കല്ലും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു സമീപത്തുണ്ടായിരുന്നവർ തങ്കരാജിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയിലാണ് മണ്ണിടിഞ്ഞുവീണത്.

Read More

തൃശ്ശൂരിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ; നാല് പേരും യുപി സ്വദേശികൾ

  തൃശ്ശൂരിൽ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാല് പേരാണ് തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എ ടി എമ്മിൽ കൃത്രിമം കാണിച്ചാണ് ഇവർ പണം തട്ടിയെടുത്തിരുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിലൊടുവിലാണ് സംഘത്തെ പോലീസ് പിടികൂടിയത്. വിവിധ ബാങ്കുകളുടെ 104 ഓളം എടിഎം കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആദ്യം സ്വന്തം എ ടി എം കാർഡുപയോഗിച്ച് പണം സാധാരണ രീതിയിൽ പിൻവലിക്കും. ഒപ്പം നോട്ടുകൾ മെഷീനിൽ നിന്ന്…

Read More

മരക്കാർ വിവാദം തീരുന്നില്ല; തീയറ്റർ ഉടമകൾക്ക് മുന്നിൽ ഉപാധികളുമായി ആന്റണി പെരുമ്പാവൂർ

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. നിർമാതാവ് ആന്റണി പെരുമ്പാവൂർ തീയറ്റർ ഉടമകൾക്ക് മുന്നിൽ ഉപാധികൾ വെച്ചു. നേരത്തെ റിലീസുമായി ബന്ധപ്പെട്ട് യാതൊരു ഉപാധികളുമില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു ഡിസംബർ 2 മുതൽ മരക്കാർ ദിവസവും നാല് ഷോ കളിക്കണം. ആദ്യവാരം സിനിമയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും അതിന് ശേഷം പ്രദർശിപ്പിക്കുന്നതിന്റെ 50 ശതമാനവും മിനിമം ഗ്യാരന്റിയും നൽകണമെന്നാണ് ഉപാധി എന്നാൽ…

Read More

ആരാകും കുട്ടിക്രിക്കറ്റിന്റെ രാജാക്കൻമാർ: കലാശപ്പോരിൽ ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് പോരാട്ടം ഇന്ന്

ടി20 ലോകകപ്പ് ഫൈനൽ ഇന്ന്. ഓസ്‌ട്രേലിയയും ന്യൂസിലാൻഡും തമ്മിലാണ് കലാശപ്പോര്. ദുബൈയിൽ രാത്രി ഏഴരക്കാണ് ഫൈനൽ. ടൂർണമെന്റിന്റെ തുടക്കത്തിൽ അധികമാരും സാധ്യത നൽകാതിരുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ മത്സരിക്കുന്നത് എന്നതാണ് ശ്രദ്ധേയം ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ ജേതാക്കളായ ടീമാണ് ഓസ്‌ട്രേലിയ. ടെസ്റ്റ് ഫോർമാറ്റിൽ നിലവിലെ ലോക ചാമ്പ്യൻമാരാണ് ന്യൂസിലാൻഡ്. ഇരുവരും തുല്യശക്തികൾ. ബാറ്റിംഗാണ് ഓസ്‌ട്രേലിയയയുടെ കരുത്ത്. അതേസമയം കൃത്യതയാർന്ന ബൗളിംഗാണ് ന്യൂസിലാൻഡിന്റെ പ്രതീക്ഷ ടോസും മത്സരത്തിൽ നിർണായകമാകും. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് വിജയശതമാനം കൂടുതലുള്ള ഗ്രൗണ്ടാണ്…

Read More

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയിലെത്തി; ഷട്ടറുകൾ തുറന്നേക്കും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലെത്തി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ട്. ഒമ്പത് മണിയോടെയാണ് ജലനിരപ്പ് 140 അടിയിലേക്ക് എത്തിയത്. ഷട്ടറുകൾ തുറക്കുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. റൂൾ കർവായ 141 അടിയിലെത്തിയാൽ ഷട്ടറുകൾ തുറക്കും. അതേമയം തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട് ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ്(4), അഭിനവ്(1) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്ക ഗുളിക കഴിച്ചായിരുന്നു ദിവ്യ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിനിടെ ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മ അമ്മിണിയും ആത്മഹത്യാ ശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചാണ് ഇവരും ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.

Read More

മണിപ്പൂർ ഭീകരാക്രമണം: ഭീകരർക്കായി വനമേഖലയിൽ തെരച്ചിൽ ഊർജിതമാക്കി സൈന്യം

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഭീകരർക്കായി വനമേഖലയിൽ തെരച്ചിൽ ശക്തമാക്കി. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ഭീകരർ ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് ചുരാചന്ദ്പൂർ വെച്ച് സൈന്യത്തിന് നേർക്ക് ആക്രമണം നടന്നത്. അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, എട്ട് വയസ്സുകാരൻ മകൻ, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് സൈനികർ എന്നിവരാണ് കൊല്ലപ്പെട്ടത് ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും…

Read More

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങിയെന്ന പരാതി; ജോജുവിനെതിരെ കേസെടുത്തു

മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങി കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ സിനിമാ നടൻ ജോജു ജോർജിനെതിരെ മരട് പോലീസ് കേസെടുത്തു. നവംബർ ഒന്നിന് ഇന്ധന വില വർധനവിനെതിരെ വൈറ്റിലയിൽ സംഘടിപ്പിച്ച വഴി തടയൽ സമരത്തിനിടെ ജോജു പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് ജോജു മാസ്‌ക് വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.

Read More

മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ ഏറ്റുമുട്ടൽ; 26 നക്‌സലുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗച്ച്‌റോളിയിൽ നടന്ന ഏറ്റുമുട്ടലിൽ 26 നക്‌സലുകൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പോലീസിലെ നക്‌സൽവിരുദ്ധ സേനയാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്. ധനോറയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് പരിശോധനക്കിടെ നക്‌സലുകൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് തിരിച്ചടിച്ചതായും ഗച്ച്‌റോളി എസ് പി അറിയിച്ചു. മൂന്ന് പോലീസുകാർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്.

Read More