മകരവിളക്ക്; കൂടുതൽ സർവീസുമായി കെഎസ്ആർടിസി
മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി 500 ബസുകൾ കൂടി സ്പെഷൽ സർവീസിന് തയാറാക്കുന്നു. വിവിധ ജില്ലാ പൂളുകളിൽ സൂക്ഷിച്ചിട്ടുള്ള ബസുകൾ ശബരിമല സ്പെഷ്യൽ സെന്ററുകളിലും പമ്പയിലും എത്തിക്കാനാണ് നിർദ്ദേശം. ജില്ലാ പൂളുകളിൽ നിന്നുള്ള ബസുകൾ എല്ലാ വിധ അറ്റകുറ്റ പണികളും പൂർത്തിയാക്കി വേണം സർവീസിന് അയക്കേണ്ടത് ജില്ലാ പൂളുകളിൽ നിന്നുള്ള ബസുകൾ പത്തനംതിട്ടയിലേയ്ക്കുള്ള സർവീസുകളായി വേണം എത്തിക്കാൻ. പത്തനംതിട്ട ഡിപ്പോയിൽ നിന്നും സർവീസുകൾ നിശ്ചയിക്കും. സ്വഭാവദൂഷ്യമില്ലാത്ത ജീവനക്കാരെ മാത്രം പമ്പയിലേയയ്ക്കാൻ യൂണിറ്റ് ഓഫീസർമാർ…
