ഈന്തപ്പഴം, ഗുണങ്ങളുടെ കലവറ
അറബ് രാജ്യങ്ങളിലും മുസ്ലീം സമുദായത്തിനിടെയിലും ഈന്തപ്പഴത്തിനു ഏറെ പ്രാധാന്യമുണ്ട്. ഇവ റംസാൻ മാസത്തിൽ നോമ്പു തുറക്കലിനും ഉപയോഗിക്കുന്നു. ഖുറാനിൽ പല ഭാഗങ്ങളിലും ഈന്തപ്പഴത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്‍കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായി ഈന്തപ്പഴം കഴിക്കരുത്. ഒന്നിച്ച് കഴിക്കാതെ ദിവസത്തില്‍ മൂന്നെണ്ണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ദ്ധര്‍…
