ദത്ത് വിവാദം; ലൈസന്‍സ് ഹാജരാക്കിയില്ല: ശിശുക്ഷേമ സമിതിയ്ക്ക് കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം: അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് കുടുംബക്കോടതി. സമിതിക്കു സ്റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിറ്റി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതി രേഖകള്‍ ഹാജരാക്കിയിരുന്നില്ല. ഇതാണ് വിമര്‍ശനത്തിന് കാരണമായത്. കുഞ്ഞിനെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തില്‍ ആണെന്നും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തു ദിവസത്തെ സമയം വേണമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) കോടതിയില്‍ ആവശ്യപ്പെട്ടു….
