Headlines

Webdesk

പുതിയ മദ്യശാലകൾ തുറക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ

സംസ്ഥാനത്ത് 267 മദ്യശാലകൾ കൂടി തുറക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. നാടിനെ സർവത്ര നാശത്തിലേക്ക് നയിക്കുന്ന മദ്യനയം ജനനന്മയെ മുൻനിർത്തി പൊളിച്ചെഴുതുകയും വേണമെന്ന് കത്തിൽ സുധീരൻ ആവശ്യപ്പെടുന്നു കത്തിന്റെ പൂർണരൂപം പ്രിയപ്പെട്ട മുഖ്യമന്ത്രി, സര്‍ക്കാരിന്റെ ലക്കും ലഗാനുമില്ലാത്ത മദ്യവ്യാപന നയവും മയക്കുമരുന്നു വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ ഗുരുതരമായ വീഴ്ചയും മൂലം മഹാവിപത്തായ ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന സംസ്ഥാനത്ത് ഇനിയും 267 മദ്യശാലകള്‍ തുറക്കാനുള്ള…

Read More

24 മണിക്കൂറിനിടെ 19,968 പേർക്ക് കൂടി കൊവിഡ്; 673 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. ഏറെ കാലത്തിന് ശേഷം പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതേസമയം 673 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 5,11,903 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,24,187 പേരാണ് ചികിത്സയിൽ കഴിയുന്നത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തി നേടി. ഇതുവരെ കൊവിഡിൽ നിന്ന്…

Read More

24 മണിക്കൂറിനിടെ 19,968 പേർക്ക് കൂടി കൊവിഡ്; 673 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. ഏറെ കാലത്തിന് ശേഷം പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതേസമയം 673 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 5,11,903 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,24,187 പേരാണ് ചികിത്സയിൽ കഴിയുന്നത്   കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തി നേടി. ഇതുവരെ കൊവിഡിൽ…

Read More

വണ്ടൻമേടിലെ യുവാവിന്റെ മരണം കൊലപാതകം; ഭാര്യ കുറ്റം സമ്മതിച്ചു

ഇടുക്കി വണ്ടൻമേട്ടിൽ തമിഴ് വംശജനായ യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൽ കോളനി സ്വദേശി രഞ്ജിത്താണ്(38) മരിച്ചത്. ഫെബ്രുവരി 6ന് രാത്രിയാണ് വീട്ടുമുറ്റത്ത് രഞ്ജിത്തിനെ മരിച്ച നിലയിൽ കണ്ടത് പടിക്കെട്ടിൽ തലയിടിച്ച് വീണു മരിച്ചെന്നാണ് ഭാര്യ അന്നലക്ഷ്മി(28) പറഞ്ഞത്. എന്നാൽ ദുരൂഹത തോന്നിയ പോലീസ് ബന്ധുക്കളെയും പരിസരവാസികളെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് അന്നലക്ഷ്മി കുറ്റം സമ്മതിച്ചത്. ദിവസവും രഞ്ജിത്ത് മദ്യപിച്ചെത്തി മർദിക്കുക പതിവായിരുന്നുവെന്ന്…

Read More

ആർ എസ് എസുമായി ബന്ധമില്ല; എച്ച് ആർ ഡി എസ് നിയമന വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് സ്വപ്ന

  ആർ എസ് എസ് അനുകൂല എൻജിഒ ആയ എച്ച് ആർ ഡി എസിൽ താൻ ജോലിയിൽ പ്രവേശിച്ചതിനെതിരായ വിവാദങ്ങൾക്ക് പിന്നിൽ ശിവശങ്കറാണെന്ന് സ്വർണക്കടത്ത്, ഡോളർക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. തന്നെ ഭയങ്കരമായ രീതിയിൽ ആക്രമിക്കാൻ ശ്രമിക്കുന്നു. ആദ്യം പുസ്തകമെഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം ബിജെപിയുമായോ ആർ എസ് എസുമായോ ബന്ധമില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റി അറിയില്ലെന്നും സ്വർണക്കടത്ത് കേസിലെ പ്രതി ആർ എസ് എസ് അനുകൂല എൻജിഒയിൽ ജോലിക്ക് കയറിയതിനെ…

Read More

രാജസ്ഥാനിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

രാജസ്ഥാനിലെ കോട്ടയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് എട്ട് പേർ മറിഞ്ഞു. കോട്ട ജില്ലയിലെ ചമ്പൽ പുഴയിലേക്കാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത് ഞായറാഴ്ച രാവിലെയായിരുന്നു അപകടം. അപകടം നടന്നയുടനെ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

Read More

ഇന്ത്യ-വിൻഡീസ് മൂന്നാം ടി20 ഇന്ന്; സമ്പൂർണ വിജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ

  ഇന്ത്യ വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. സമ്പൂർണ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇന്നുകൂടി ജയിച്ചാൽ ടി20 റാങ്കിംഗിൽ ഒന്നാമത് എത്താൻ ഇന്ത്യക്ക് സാധിക്കും വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം അനുവദിച്ചതിനാൽ ടീമിൽ മാറ്റങ്ങളുറപ്പാണ്. റിതുരാജ് ഗെയ്ക്ക് വാദ് ആകും രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. ഇഷാൻ കിഷൻ മധ്യനിരയിലേക്കിറങ്ങും….

Read More

സ്വപ്‌നയുടെ കഴിവ് പരിഗണിച്ചാണ് ജോലി, ബിജെപി ബന്ധമില്ല; ന്യായീകരിച്ച് എച്ച് ആർ ഡി എസ്

  എന്തൊക്കെ വിവാദമുണ്ടായാലും സ്വപ്നയെ ജോലിക്കെടുത്ത നടപടി തിരുത്തില്ലെന്ന് എച്ച് ആർ ഡി എസ്. വിശദമായി ചർച്ച ചെയ്താണ് നിയമനം നടത്തിയത്. എച്ച് ആർ ഡി എസിന് ബിജെപിയുമായി ബന്ധമില്ലെന്ന് സെക്രട്ടറി അജി കൃഷ്ണൻ ന്യായീകരിച്ചു. ആർ എസ് എസ് അനുകൂല സംഘടനയായാണ് എച്ച് ആർ ഡി എസ് അറിയപ്പെടുന്നത്. ഇവിടെ സ്വപ്നക്ക് ജോലി ലഭിച്ചതിൽ വിവാദങ്ങളുണ്ടായിരുന്നു. ഇതോടെയാണ് സെക്രട്ടറി ന്യായീകരണവുമായി രംഗത്തിറങ്ങിയത് നിയമനത്തിൽ നിന്ന് പിന്നോട്ടുപോകാൻ എച്ച് ആർ ഡി എസ് തയ്യാറല്ല. സ്വപ്നക്ക് സാമ്പത്തിക…

Read More

കുതിരവട്ടത്ത് വീണ്ടും സുരക്ഷാ വീഴ്ച; പതിനേഴുകാരി ചാടിപ്പോയി

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് പെൺകുട്ടി ഓട് പൊളിച്ചുമാറ്റി രക്ഷപ്പെട്ടത്. സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ നാല് പേരാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയത് ഇന്നലെ മറ്റൊരു യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിയായ 21കാരനാണ് ചാടിപ്പോയത്. ശുചിമുറിയുടെ ജനൽ മാറ്റിയാണ് രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ്…

Read More

റഷ്യൻ അനുകൂല വിഘടനവാദികളുടെ വെടിവെപ്പ്; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ

  റഷ്യൻ അനുകൂല വിഘടന വാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ. ശനിയാഴ്ച വിഘടനവാദികൾ വെടിനിർത്തൽ ലംഘിച്ച് 70 വെടിവെപ്പുകൾ നടത്തിയെന്ന് യുക്രൈൻ സൈന്യം പറയുന്നു. യുക്രൈനിലെ ജനപ്രതിനിധികളും വിദേശ മാധ്യമ പ്രവർത്തകരും സംഘർഷ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. എന്നാൽ യുക്രൈന്റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്നും തിരിച്ചടി നൽകിയതാണെന്നും റഷ്യൻ അനുകൂല വിഘടനവാദികൾ അറിയിച്ചു. അതേസമയം ഏത് നിമിഷവും യുക്രൈനിൽ റഷ്യൻ അധിനിവേശമുണ്ടാകുമെന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു….

Read More