വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്റ്റിൽ
വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാർ അറസ്റ്റിൽ. തൃശ്ശൂർ വെസ്റ്റ് പോലീസാണ് കണ്ണൂരിൽ നിന്ന് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ വിദ്യാർഥികൾ സമരം പ്രഖ്യാപിച്ചിരുന്നു പീഡനക്കുറ്റത്തിന് പോലീസ് എഫ് ഐ ആർ ഇട്ടതിന് പിന്നാലെ സുനിൽകുമാറിനെ യൂണിവേഴ്‌സിറ്റി സസ്‌പെൻഡ് ചെയ്തിരുന്നു. സുനിൽകുമാർ നേരത്തെയും വിദ്യാർഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തി. വാട്‌സാപ്പിൽ സുനിൽകുമാർ അയച്ച മെസേജുകൾ പങ്കുവെച്ചായിരുന്നു ആരോപണം. ഒന്നാം…
