സ്വയം പ്രതിരോധിക്കുന്നതിന് മാപ്പ് പറയില്ല, ഇറാന്‍ ഇരവാദം നിര്‍ത്തണം: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേല്‍
ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ അംബാസിഡര്‍ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചു. സ്വയരക്ഷക്കുവേണ്ടി പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ മാപ്പു പറയില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനാപിക്കണമെന്നും സമാധാനത്തിന് അവസരം കൊടുക്കണമെന്നും ഗുട്ടറസ് ഇരുരാജ്യങ്ങളുടെ പ്രതിനിധികളോടും പറഞ്ഞു ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതില്‍ മാപ്പു പറയില്ലെന്ന്…
