Headlines

Webdesk

യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി

യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കീവിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവം. പോളണ്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്രമന്ത്രി വി കെ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. വെടിയേറ്റ വിദ്യാർഥിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല കീവിൽ നിന്ന് വന്ന വിദ്യാർഥിക്ക് വെടിയേറ്റതായും ഇതേ തുടർന്ന് പാതിവഴിക്ക് തിരികെ മടങ്ങിയതായും വി കെ സിംഗ് അറിയിച്ചു. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ജീവഹാനിയുണ്ടാക്കാതെ പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വി കെ സിംഗ് പറഞ്ഞു. നേരത്തെ ഖാർകീവ് നഗരത്തിൽ…

Read More

കോഹ്ലിയുടെ നൂറാം ടെസ്റ്റിന് തുടക്കം; ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു

ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മൊഹാലിയിൽ തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കോഹ്ലിയുടെ നൂറാം ടെസ്റ്റ് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കൂടാതെ രോഹിത് ശർമ ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിക്കുകയുമാണ് നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്ലിയെ ടീം അഭിനന്ദിച്ചു. മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അശ്വിൻ, ജഡേജ, ജയന്ത് യാദവ് എന്നിവർ ടീമിലുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാണ് പേസർമാർ. പൂജാരക്ക് പകരം ഹനുമ വിഹാരിയും രഹാനെക്ക് പകരം…

Read More

റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; അന്വേഷണം വേണം

  ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി നാട്ടിലുള്ള മകനുമായി റിഫ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിഫ മരിച്ചുവെന്ന വാർത്ത നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിക്കുന്നത്. റിഫയുടെ മൃതദേഹം ദുബൈയിൽ നിന്ന് പുലർച്ചെ നാട്ടിലെത്തിച്ചു കബറടക്കി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്‌നങ്ങൾ റിഫക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ…

Read More

യുക്രൈന്റെ തീര നഗരങ്ങൾ ഓരോന്നായി കീഴടക്കി റഷ്യ; നാറ്റോയ്ക്കും ഭീഷണി

  യുക്രൈനിലെ പ്രധാന തീരനഗരങ്ങളിൽ റഷ്യൻ ആധിപത്യം. പ്രധാന നദികളിലൊന്നായ നീപ്പർ നദിയുടെ കിഴക്കൻ പകുതി പൂർണമായി റഷ്യ പിടിച്ചു. അതിർത്തി തുറമുഖങ്ങൾ പിടിച്ച് യുക്രൈന്റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിർത്തികൾ അടച്ച് കൈക്കലാക്കാനാണ് റഷ്യയുടെ നീക്കം. റൊമാനിയൻ തീരം വരെയുള്ള സമുദ്രാതിർത്തിയുടെ നിയന്ത്രണം റഷ്യയുടെ മുമ്പേയുള്ള ആഗ്രഹമാണ് പ്രധാന തുറമുഖ നഗരമായ കേഴ്‌സൻ റഷ്യ നേരത്തെ പിടിച്ചിരുന്നു. നീപ്പർ നദിയുടെ ഡെൽറ്റ മേഖല യുക്രൈന്റെ ഭക്ഷ്യ അറയായാണ് അറിയപ്പെടുന്നത്. തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാൽ…

Read More

രക്ഷാപ്രവർത്തനത്തിന് യുദ്ധമില്ലാ മാനുഷിക ഇടനാഴി; റഷ്യ-യുക്രൈൻ ചർച്ചയിൽ ധാരണയായി

  രക്ഷാപ്രവർത്തനത്തിന് യുദ്ധമില്ലാ മാനുഷിക ഇടനാഴി; റഷ്യ-യുക്രൈൻ ചർച്ചയിൽ ധാരണയായി യുക്രൈനിലെ യുദ്ധരൂക്ഷിതമായ നഗരങ്ങളിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കാൻ പ്രത്യേക മേഖലകൾ നിശ്ചയിക്കാൻ റഷ്യ-യുക്രൈൻ ധാരണ. വെടിനിർത്തൽ ചർച്ച ചെയ്യാനായി ചേർന്ന റഷ്യ-യുക്രൈൻ പ്രതിനിധി സംഘങ്ങളാണ് യുദ്ധമില്ലാ മാനുഷിക ഇടനാഴികളായി ചില മേഖലകളെ മാറ്റാൻ തീരുമാനിച്ചത് ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവക്കായി പ്രത്യേക മേഖലകളുണ്ടാകും. ഇവിടെ സൈനിക നടപടികൾ നിർത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അതേസമയം ചർച്ചയിൽ ആഗ്രഹിച്ച ഫലമുണ്ടായില്ലെന്ന് യുക്രൈൻ പ്രതികരിച്ചു. ബെലറസിലെ അജ്ഞാത കേന്ദ്രത്തിൽ വെച്ചായിരുന്നു ചർച്ച…

Read More

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യൻ ആക്രമണം; കടുത്ത ആശങ്ക

  യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സേപോർസെയിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയതായി യുക്രൈൻ. എനർഗൊദാർ നഗരത്തിലെ ആണവനിലയത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. നിലയത്തിന് സമീപത്ത് നിന്ന് പുക ഉയരുന്നുണ്ടെന്ന് യുക്രൈനിയൻ സൈന്യം അറിയിച്ചു റഷ്യൻ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിലയത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. നിലയം തകർന്നാൽ ചെർണോബിൽ ദുരന്തത്തേക്കാൾ പത്തിരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു

Read More

22 വിമാനങ്ങൾ കൂടി എത്തും; ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ല: വി മുരളീധരൻ

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 22 വിമാനങ്ങൾ എത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഖാർക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാൻ ശ്രമം തുടരുകയാണ്. 1300 ഇന്ത്യക്കാർ ഇതുവരെ അതിർത്തി കടന്നു. രക്ഷാദൗത്യം വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞ അദേഹം ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. യുക്രൈനിൽ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കാൻ റഷ്യ സമ്മതമറിയിച്ചിരുന്നു. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഖാർക്കീവിൽ…

Read More

പ്രഭാത വാർത്തകൾ

  ◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം. ◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ – യുക്രൈന്‍…

Read More

ഗ്രീൻ ടീ കുടിച്ച് വണ്ണം കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ശരീരം ഫിറ്റ് ആക്കാനായി പലരും നിരവധി മാർഗ്ഗങ്ങളാണ് പരീക്ഷിക്കാറുള്ളത്. അതിന്റെ ആദ്യപടിയായി, ഭക്ഷണക്രമത്തിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുക.  രണ്ട് മുതൽ അഞ്ച് കപ്പ് വരെയാണ് ഗ്രീൻ ടീയുടെ അനുയോജ്യമായ ഉപഭോഗം പ്രതിദിനം, അത് ആദ്യം തന്നെ മനസ്സിൽ സൂക്ഷിക്കണം. ഇനി ഗ്രീൻ ടീ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. ഭക്ഷണ ശേഷം ഉടൻ ഗ്രീൻ ടീ കുടിക്കരുത് ഭക്ഷണത്തിന് തൊട്ടുപിന്നാലെ ഗ്രീൻ ടീ കഴിക്കാൻ പാടുള്ളതല്ല. നിങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരുന്ന എല്ലാ കലോറികളെയും  അത് കഴിക്കുന്നത് …

Read More

ചെര്‍ണീവില്‍ റഷ്യന്‍ വ്യോമാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിലെ ചെര്‍ണീവില്‍ റഷ്യ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റതായും ചെര്‍ണീവ് ഗവര്‍ണര്‍ വെളിപ്പെടുത്തി. രണ്ട് സ്‌കൂളും സ്വകാര്യ കെട്ടിടവും തകര്‍ന്നു.

Read More