Headlines

Webdesk

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു ജില്ലാ കമ്മറ്റിയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിച്ചത്. കോഴിക്കോട് ഗസ്റ്റ ഹൗസിൽ നിന്ന് എസ്എഫ്ഐ ഓൾ ഇന്ത്യ കോൺഫ്രൻസിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ ചെയ്ത് നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് വി ടി സൂരജിൻ്റെ നേതൃത്വത്തിലാണ് സമരം…

Read More

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഈ മാസം

കോൺഗ്രസിൽ സമ്പൂർണ പുനഃസംഘടനയാണോ അതോ ചെറിയ രീതിയിലുള്ള മാറ്റങ്ങളാണോ ഡിസിസിയിലടക്കം വേണ്ടത് തുടങ്ങിയ ദീർഘമായ ചർച്ചകളും ഈ മാസം 27 ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനിക്കും. യോഗത്തിലുണ്ടാകുന്ന ചർച്ചകളുടെ തുടർച്ചയാകും കെ പി സി സിയുടെ പ്രവർത്തനങ്ങളിൽ നിർണായകമാകുക. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന അതിവേഗം ഉണ്ടായേക്കുമെന്ന സൂചനയും ഉണ്ട്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ജൂൺ 27 ന്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും പുതിയ കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് വന്നതിനും…

Read More

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട് വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന് സമീപത്തുള്ള തേയില തോട്ടത്തിൽ നിന്നാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെ വൈകിട്ടോടെയാണ് വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയുടെ മുൻപിൽ വെച്ചായിരുന്നു സംഭവം. പിന്നീട് അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നത്. മേഖലയിൽ വ്യാപകമായ തിരച്ചിൽ വനം വകുപ്പ് നടത്തിയിരുന്നു….

Read More

മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് യുവമോർച്ച-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ യുവമോർച്ചയും ബിജെപിയും പ്രതിഷേധം നടത്തി. മന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ, എസ്എഫ്ഐ പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി ബിജെപി ജില്ലാ നേതാക്കൾ രംഗത്തെത്തി. പിന്നീട് പൊലീസുമായി വാക്കുതർക്കവും ഉണ്ടായി. യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി വേണം, ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മുന്നറിയിപ്പ് നൽകി. പിന്നീട്…

Read More

‘പരിപാടി രാജ്ഭവനിലെങ്കിൽ ഭാരതാംബ ചിത്രമുണ്ടാകും’; മന്ത്രിമാരുടെ ബഹിഷ്കരണത്തിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ രാജ്ഭവൻ.

ഭാരതാംബ ചിത്രത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ബഹിഷ്കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അടുത്ത തവണ ഗവർണറും മുഖ്യമന്ത്രിയും നേരിട്ട് കാണുമ്പോൾ അതൃപ്തി അറിയിക്കും. ഭാരതാംബ ചിത്ര വിവാദത്തിൽ ഇരുകൂട്ടരും രണ്ട് ദ്രുവങ്ങളിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങ് നടത്തിയാൽ ഭാരതാംബ ചിത്രമുണ്ടാകുമെന്നും സംസ്ഥാന സർക്കാർ പരിപാടിയായാലും അതിൽ മാറ്റമുണ്ടാകില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. അതുകൊണ്ട് സർക്കാരാണ് രാജ്ഭവനിൽ…

Read More

ഷാരൂഖ് ഖാന്റെ വീട്ടിൽ മുംബൈ കോർപ്പറേഷന്റെ പരിശോധന; നടപടി തീരസംരക്ഷണ നിയമം ലംഘിച്ചെന്ന പരാതിയിൽ

നടൻ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ പരിശോധന നടത്തി വനംവകുപ്പും മുംബൈ കോർപ്പറേഷനും. തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വസതിയായതിനാൽ, തീര സംരക്ഷണ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് നടപടി. ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നൽകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാരൂഖ് ഖാന്റെ ഓഫീസ് അറിയിച്ചു. സാമൂഹിക പ്രവർത്തകനായ സന്തോഷ് ദൗർക്കറാണ് പരാതി നൽകിയത്. ഷാറൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ പിന്നിട്ടു. ഗ്രേഡ് ടു ബി പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്ന പ്രോപ്പർട്ടി…

Read More

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. അടുത്ത ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിന്നിരുന്ന സ്വര്‍ണവില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നീട് സ്വര്‍ണവില ഏറിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം…

Read More

ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് നടക്കാനിരിക്കുന്ന സമരപരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിൽ കാവിക്കൊടി മാറ്റിയ ഭാരതാംബയുടെ ചിത്രമാണ് ഉൾപ്പെടുത്തിയത്. ചിത്രം പങ്കുവെച്ചത് ബി.ജെ.പി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്. ഇതിനിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവുമായി ഗവർണർ. രാജ്ഭവനിൽ നടന്ന യോഗ ദിനാചരണ പരിപാടിയിലും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രമാണ് ഉപയോഗിച്ചത്. അതേസമയം ഗവർണറും സർക്കാരും തമ്മിലുള്ള പോരിലേക്ക് നയിച്ച ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഇരുകൂട്ടരും . രാജ്ഭവനെതിരെ നിയമ നടപടിക്ക്…

Read More

ചെല്‍സിയെ ഞെട്ടിച്ച് ഫ്‌ളമെംഗോ; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ ഇന്ത്യന്‍സമയം രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ…

Read More

‘രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്’; ഭാരതാംബ വിവാദത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്. ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്തുവേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ പഠിക്കണമെന്ന് ബിജെപി നേതാവ് എംടി രമേശും പറഞ്ഞു. സി.പി.ഐഎമ്മിന് വേണമെങ്കിൽ ദേശീയ പതാക കൈയ്യിലേന്തിയ ഭാരത മാതാവിനെ സ്വീകരിക്കാം. സി.പി.ഐ.എമ്മിന് ഇന്ത്യാ വിരുദ്ധ വികാരമെന്നും എം ടി രമേശ്…

Read More