Headlines

Webdesk

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാക് സ്ഥിരീകരണം

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധാറിന്റെ വെളിപ്പെടുത്തൽ. ജിയോ ന്യൂസിലെ ടെലിവിഷൻ ചർച്ചയിലാണ് തുറന്നുപറച്ചിൽ. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാകിസ്താനിൽ ആക്രമണം നടത്തിയത്. ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന്, പാകിസ്താൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർത്ഥിച്ചുവെന്ന്…

Read More

ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ടെഹ്റാനിലെ എംബസികൾ അടച്ച് രാജ്യങ്ങൾ

ഇസ്രയേലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിച്ചതോടെ മേഖലയിലെ വ്യോമാതിർത്തി അടച്ചിടുകയും മറ്റ് രാജ്യങ്ങൾ ഇസ്രയേലിലും ഇറാനിലുമുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിന്റെ ഭാഗമായി ടെഹ്റാനിലുള്ള ചില രാജ്യങ്ങളുടെ എംബസികൾ അടച്ചുപൂട്ടാനും ഉദ്യോഗസ്ഥരോട് ഇറാൻ വിടാൻ ഉത്തരവിടുകയും ചെയ്തു. ന്യൂസിലൻഡ് , ഓസ്ട്രേലിയ , ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളാണ് താത്ക്കാലികമായി അടച്ചത്. ഓസ്‌ട്രേലിയ തങ്ങളുടെ എല്ലാ പൗരന്മാരോടും എംബസിയിലെ ഉദ്യോഗസ്ഥരോടും…

Read More

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താംക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം വോളിയത്തിലാകും ഗവർണറുടെ അധികാരങ്ങൾ പഠന വിഷയമാക്കി ഉൾപ്പെടുത്തുക. ഈ കാലഘട്ടത്തിൽ ഗവർണറുടെ അധികാരങ്ങളെല്ലാം കുട്ടികൾ അറിഞ്ഞിരിക്കണമെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികൾ ഗവർണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. തെറ്റായി മനസ്സിലാക്കാൻ പാടില്ല. ശെരിയായി തന്നെ പഠിക്കണം. ഇക്കാര്യത്തിൽ കുട്ടികൾക്ക് യാതൊരു സംശയവും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അവരെ ഈ വിഷയം പഠിപ്പിക്കുന്നതും പരീക്ഷയെഴുതിക്കാൻ…

Read More

‘ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു, യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്’; പി കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ ട്രെന്റ് മണ്ഡലത്തിൽ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് താഴെ തട്ടിൽ നിന്നും വരുന്ന റിപ്പോർട്ട്. നിലമ്പൂരിൽ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂർ ഇംപാക്‌ട് ഉണ്ടാക്കും. മുന്നണിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവർത്തകർ ഷൗക്കത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. മുസ്ലിം ലീഗിന്റെ വോട്ട് അൻവറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്….

Read More

കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വഷളായി, 9 വിരലുകൾ മുറിച്ചു’; ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്ന എം എസ് നീതു. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ നൽകിയില്ല. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നിരുത്തരവാദിത്തപരമായ പെരുമാറ്റമെന്നും നീതു വെളിപ്പെടുത്തി. കഴക്കൂട്ടത്തെ കോസ്മെറ്റിക് ആശുപത്രിക്കെതിരെ ഗുരുതരാരോപണങ്ങളാണ് നീതു ഉന്നയിക്കുന്നത്. വിദഗ്ധ ചികിത്സ നൽകിയിരുന്നുവെങ്കിൽ വിരലുകൾ മുറിച്ചു മാറ്റേണ്ടി വരില്ലായിരുന്നുവെന്ന് നീതു പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ലഭിക്കേണ്ട യാതൊരു പരിചരണവും ആശുപത്രിയിൽ നിന്ന് ലഭിച്ചില്ല….

Read More

കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആക്ഷേപം

കന്യാകുമാരിയിൽ ദളിത്‌ യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ ധനുഷ് ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ധനുഷും കുലശേഖരം സ്വദേശിയായ പെൺകുട്ടിയും തമ്മിൽ സ്കൂൾ കാലം മുതൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ പ്രണയത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. ജാതിയായിരുന്നു പ്രധാനകാരണമെന്ന് ധനുഷിന്റെ കുടുംബവും സുഹൃത്തുക്കളും പറയുന്നു. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടത്താനും തീരുമാനിച്ചിരുന്നു. പക്ഷേ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിയെ…

Read More

മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണാണ് എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയത്. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1500 കോടി രൂപ കേന്ദ്രസര്‍ക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് വി ശിവന്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെയും എന്‍സിഇആര്‍ടി ജനറല്‍…

Read More

‘ആരിഫ് മുഹമ്മദ് ഖാന് പകരം വരുന്നത് പക്ക RSS ക്കാരനായിരിക്കുമെന്ന് ഞാൻ അന്നേ പറഞ്ഞു, അത് ശരിയായി’; കെ മുരളീധരൻ

മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ത്രിവർണ പതാക ഏന്തിയ ഭാരതാംബയെ അമ്മയായി ആരും കണക്കാക്കുന്നില്ല. മുഖ്യമന്ത്രി ഒളിച്ചുകളി ഒഴിവാക്കി ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഈ ചിത്രവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കി ഗവർണർക്ക് കത്ത് കൊടുക്കണം. അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ഗവർണർ ഈ ചിത്രവുമായി വീണ്ടും കളിക്കും, അതുകൊണ്ട് ഇത് ഇപ്പോഴേ തന്നെ അവസാനിപ്പിക്കണം, മുരളീധരൻ പറഞ്ഞു. രണ്ട് വർഷം…

Read More

ഇന്ത്യൻ പതാകയിൽ എവിടെയാണ് കാവിക്കൊടി? ഭാരതാംബയുടെ സങ്കല്പം ഇതല്ല; തോമസ് ഐസക്ക്

സർക്കാർ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് ഡോ. ടി എം തോമസ് ഐസക്ക്. ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. മന്ത്രിസഭ പറയുന്നത് അനുസരിക്കുക മാത്രമാണ് ഗവർണറുടെ ജോലി. ഭരണഘടനയ്ക്ക് മുകളിൽ അല്ല പ്രോട്ടോകോൾ. തെറ്റായ ഭൂപടം പ്രദർശിപ്പിച്ച ശേഷമാണ് പ്രോട്ടോകോൾ ലംഘനം ആരോപിക്കുന്നത്. ഭാരതാംബയുടെ സങ്കല്പം ഇതല്ലെന്നും ഇന്ത്യൻ പതാകയിൽ എവിടെയാണ് കാവിക്കൊടിയെന്നും തോമസ് ഐസക്ക് ചോദിച്ചു. അതേസമയം, മന്ത്രി വി ശിവൻകുട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു. ത്രിവർണ പതാക ഏന്തിയ ഭാരതാംബയെ അമ്മയായി…

Read More

എഫ് സി പോർട്ടോക്കെതിരെ ഫ്രീകിക്കിൽ വിജയമൊരുക്കി മെസി; ക്ലബ്ബ് ലോകകപ്പിൽ ഇൻ്റർ മിയാമിക്ക് ആദ്യ ജയം

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ലയണൽ മെസിയുടെ നേതൃത്വത്തിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ ഇൻ്റർ മിയാമിക്ക് ഫിഫ ക്ലബ്ബ് ലോക കപ്പിൽ ആദ്യവിജയം. ജോർജിയയിലെ അറ്റ്‌ലാൻ്റ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ അർജൻ്റീനിയൻ താരം ലയണൽ മെസി ഒരു കർവ് ഫ്രീകിക്ക് ഗോളിലൂടെയാണ് ഇൻ്റർ മിയാമിക്ക് ചരിത്ര വിജയമൊരുക്കിയത്. പോർച്ചുഗീസ് ക്ലബ്ബ് ആയ എഫ്സി ഫോർട്ടോ ആയിരുന്നു എതിരാളികൾ. മിയാമി താരങ്ങളെ ഞെട്ടിച്ച്മത്സരത്തിൻ്റെ എട്ടാം മിനിറ്റിൽ എഫ്സി പോർട്ടോയാണ് ആദ്യം ലീഡ്…

Read More