റെയിൽവേ ഡിവിഷൻ വിഭജനം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ വെട്ടിമുറിക്കണമെന്ന് തമിഴ്നാട്ടിലും ആവശ്യം
തിരുവനന്തപുരം ∙ പാലക്കാട് ഡിവിഷനിൽനിന്നു മംഗളൂരു വേർപെടുത്തിയതു പോലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ തമിഴ്നാട് പ്രദേശങ്ങൾ അവിടത്തെ ഡിവിഷനുകളിൽ ചേർക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ച് തമിഴ്നാട്ടിലെ പ്രാദേശിക ഗ്രൂപ്പുകൾ. ഇപ്പോൾ തിരുവനന്തപുരം ഡിവിഷന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ മധുര ഡിവിഷനിലും പാലക്കാട് ഡിവിഷന്റെ ഭാഗമായ പൊള്ളാച്ചി, സേലം ഡിവിഷനിലും ചേർക്കണമെന്നാണ് ആവശ്യം. 2017ൽ നാഗർകോവിൽപാത മധുര ഡിവിഷനിൽ ലയിപ്പിക്കാൻ നീക്കം നടന്നെങ്കിലും പ്രതിഷേധം മൂലം നടന്നിരുന്നില്ല. കുഴിത്തുറ വെസ്റ്റ് മുതൽ തിരുനെൽവേലിക്കു സമീപം മേലെപ്പാളയം…
