‘സ്ത്രീകൾ പൊതുസ്ഥലത്ത് ഒത്തുചേർന്നാൽ ഒരു മതാചാരവും ലംഘിക്കപ്പെടില്ല’; സമസ്ത എ പി വിഭാഗത്തിനെതിരെ കെ കെ ശൈലജ
കണ്ണൂർ: സ്ത്രീവിരുദ്ധ സർക്കുലറിൽ സമസ്ത എ പി വിഭാഗത്തിനെതിരെ CPIM കേന്ദ്രകമ്മിറ്റി അംഗം K K ശൈലജ.സ്ത്രീകൾ പൊതുസ്ഥലത്ത് ഒത്തുചേർന്നാൽ ഒരു മതാചാരവും ലംഘിക്കപ്പെടില്ല. സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമെന്നും കെ കെ ശൈലജ വിമർശിച്ചു. സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തിൽ മുസ്ലിം സ്ത്രീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ് അവരിൽ എം എൽ എമാരും മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും…
