‘ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല, സാബു ചതിച്ചു’; അഖിൽ മാരാർ ട്വന്റി 20 വിട്ടു
കൊച്ചി ∙ സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും ആരോപിച്ചാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് അഖിൽ മാരാർ പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിനു ശേഷം സാബു എം.ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല. കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്….
