
നിലമ്പൂരിൽ പരസ്യ പ്രചാരണം അവസാനലാപ്പിൽ; സംസ്ഥാനത്ത് മാറ്റം വരണമെന്ന് പ്രിയങ്കാ ഗാന്ധി; അൻവർ കരുത്ത് തെളിയിക്കുമെന്ന് യൂസഫ് പത്താൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനലാപ്പിൽ. പരസ്യപ്രചാരണം തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ പ്രധാനനേതാക്കളെ ഗ്രൗണ്ടിലിറക്കിയാണ് സ്ഥാനാർഥികൾ കരുത്ത് കാട്ടുന്നത്. ആര്യാടൻ ഷൗക്കത്തിനായി റോഡ് ഷോയുമായി പ്രിയങ്കാഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുകൽ, കരുളായി, അമരമ്പലം എന്നീ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനായി പ്രചാരണം നടത്തി. പിവി അൻവറിനായി തൃണമൂൽ എംപി യൂസഫ് പത്താൻ കളത്തിലിറങ്ങി. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖർ എൻഡിഎ…