മുന്നണിയില്‍ തുടരുന്നതിനുള്ള റിവാര്‍ഡ്, കവടിയാറില്‍ കെ എം മാണി ഫൗണ്ടേഷന് 25 സെന്റ് സ്ഥലം
” ലൈഫ് ബോയ് എവിടെയോ അവിടെയാണാരോഗ്യം…” ഒരു പഴയ പരസ്യവാചകമാണിത്. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ പലര്‍ക്കും ഓര്‍മ്മവന്നതാണ് ഈ പരസ്യവാചകം. കേരളാ കോണ്‍ഗ്രസ് എം എവിടെയാണോ അവിടെയായിരിക്കും ഭരണം എന്നാണ് ജോസ് കെ മാണിയുടെ പുതിയ അവകാശവാദം. യു ഡി എഫ് തങ്ങളെ വിടാതെ പിന്തുടരുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സഹായം ആവശ്യമാണ് എന്ന് ബോധ്യപ്പെട്ടതിനാലാണ് എന്നാണ് ജോസ്…
