പൊലീസിന്റെ ഒരു പിടിച്ചു തള്ള് പോലും വാങ്ങാത്ത പി.ജെ കുര്യന്റെ പരാമര്‍ശം അംഗീകരിക്കില്ല’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍
എസ്എഫ്‌ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുംകൊണ്ടുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ പരാമര്‍ശത്തിന് കോണ്‍ഗ്രസില്‍ നിന്ന് വ്യാപക വിമര്‍ശനം. ബഹുമാനപൂര്‍വ്വം കുര്യന്‍ സാര്‍ എന്നാണ് വിളിച്ചിരുന്നതെന്നും ഇനി അങ്ങിനെ വിളിക്കില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ ജി നൈനാന്‍ പ്രതികരിച്ചു. പീഡനക്കേസില്‍ പ്രതിയായിട്ടല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടിവിയില്‍ കാണുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിന്ദു ബിനുവും ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലാക്കാനുള്ള…
