‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം
മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശമാണെന്നും സര്‍ക്കാര്‍ നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രോഗികളെ കൂടുതല്‍ മാനസികമായി തകര്‍ക്കുന്ന സാഹചര്യമെന്നും വിമര്‍ശനമുണ്ട്. തൃശൂര്‍ മാനസിക ആരോഗ്യ കേന്ദ്രം നേരിട്ട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരും ഹൈക്കോടതി നിയോഗിച്ച അമികസ് ക്യൂറിയുമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ കുറേ…
