
അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം; വാന്‍ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്ന് സംശയം
ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വാന്‍ഹായ് കപ്പലില്‍ നിന്ന് കാണാതായ വിദേശ പൗരന്റെ മൃതദേഹമാണോ എന്ന് സംശയം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അര്‍ത്തുങ്കല്‍ ഫിഷ്‌ലാന്‍ഡിംഗ് സെന്ററിന് സമീപത്ത് മൃതദേഹമടിഞ്ഞത്. നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ഒരു വിദേശ പൗരന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, ഇത് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ‘വാന്‍ഹായി’യിലേതെന്ന് കരുതുന്ന വസ്തുക്കള്‍ ഇന്നലെ മുതല്‍ തീരത്തേയ്ക്ക് അടിഞ്ഞു തുടങ്ങി. ആലപ്പുഴയില്‍ വാതകം നിറയ്ക്കുന്ന…