Headlines

Webdesk

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

  കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസില്‍ നിര്‍ണായ തെളിവുകള്‍ കണ്ടെത്താന്‍ ജിതിന്റെ ഫോണ്‍ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള നടപടി എസ്‌ഐടി ആരംഭിച്ചു.     സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കറിന്റെ ഫോണില്‍ നിന്നാണ് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാന്‍…

Read More

ഖത്തറിൽ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനം: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും

  ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും. തൂണേരി സ്വദേശി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്. അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യക്കാരും പാകിസ്താൻ പൗരൻമാരും ഉൾപ്പെടുന്നതായി ഖത്തർ അറിയിച്ചിരുന്നു. സ്ഫോടനത്തിൽ 66 പേർക്കാണ് പരുക്കേറ്റത്. വ്യാവസായ കേന്ദ്രത്തിലെ പ്ലാൻ്റിൽ അറ്റകുറ്റ പ്രവൃത്തിക്കിടെയാണ് അപകടം സംഭവിച്ചത്.     ഞായറാഴ്ച രാത്രിയാണ് റാസ് ലഫാൻ വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. എൽഎൻജി നിർമാണം അടക്കമുള്ള കാര്യങ്ങൾ നടക്കുന്ന ഈ…

Read More

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

  പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് മാറ്റുന്നതിന് പുതിയ പദ്ധതി. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഇതിനായി പദ്ധതി നടപ്പാക്കുന്നു.     സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും. കേന്ദ്രസർക്കാർ സ്ഥാപനവുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് ചെന്നിത്തല വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യ നികുതി വിവാദം, റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ…

Read More

‘CJP രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ; രാഹുൽ ഗാന്ധി കുട്ടികളുടെ ഭാവി വച്ച് രാഷ്ട്രീയം കളിക്കുന്നു’; ധർമേന്ദ്ര പ്രധാൻ

  കോക്രോച്ച് ജനതാ പാർട്ടി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷാർഥികളുടെ മനസ്സിൽ ഭയം വിതയ്ക്കാൻ ശ്രമിക്കുന്നെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു. ലോക്സഭാ നേതാവ് രാഹുൽ ഗാന്ധി കുട്ടികളുടെ ഭാവി വച്ച് രാഷ്ട്രീയം കളിക്കുന്നെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കോൺഗ്രസിന്റെ റാലി കാരണം കർണാടകയിൽ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ സാധിച്ചില്ല എന്നും കേന്ദ്രമന്ത്രി.     രാഹുൽ വിദ്യാർഥികളുടെ മനസിൽ ഭയം വിതയ്ക്കുന്നു എന്ന് ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ…

Read More

പുതിയ മദ്യനയം മിസൈൽ വേഗത്തിൽ സതീശൻ തീർപ്പാക്കി, ലക്ഷ്യം വലിയ അഴിമതി; BJP ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും: കെ സുരേന്ദ്രൻ

  പുതിയ സർക്കാരിൻ്റെ മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടിയെന്ന് ബിജെപി നേതാവ് കെസുരേന്ദ്രൻ . ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടി. കൂടുതൽ കൗമാരക്കാരെയും സ്ത്രീകളെയും മദ്യത്തിലേക്ക് എത്തിക്കുന്ന സാമൂഹ്യ പ്രത്യാഘാതം വിളിച്ചു വരുത്തുന്നുണ്ട്. ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നുവരുന്നു.     മിസൈൽ വേഗത്തിലാണ് ഈ ഫയൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത ഉടനെ തീർപ്പാക്കിയത്. വിഷയത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. ഇന്ദിര ഗ്യാരണ്ടിയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ ചർച്ച വേണമെന്ന് പറഞ്ഞ…

Read More

സ്വര്‍ണവില കുത്തനെ താഴേക്ക്; ഇന്നത്തെ നിരക്കുകള്‍ അറിയാം

  സംസ്ഥാനത്തെ സ്വര്‍ണം,വെള്ളി വില കുത്തനെ ഇടിഞ്ഞു. ഇന്നലെ രണ്ട് തവണയായി വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1520 രൂപയും കുറഞ്ഞു. വെള്ളിവിലയിലും ഇന്ന് വന്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോയ്ക്ക് 5000 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. (gold rate falls in kerala june 23)     ഒരു ഗ്രാം സ്വര്‍ണത്തിന് 13,375 രൂപയാണ്…

Read More

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

  വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ഒന്‍പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എടവക സ്വദേശി ജ്യോതിഷിന്റെ മകള്‍ തനുജയെ ഇന്നലെയാണ് കൈക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമാണെന്ന് അസ്ഥിരോഗ വിദഗ്ധന്‍ അറിയിച്ചെങ്കിലും സര്‍ജറി ദിവസമല്ല എന്നുപറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. ചലനശേഷി വരെ നഷ്ടപ്പെടുമെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.     എന്റെ കുട്ടി വീണ് കൈയില്‍ പരുക്കുമായി മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോയിരുന്നു….

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ ക്രമക്കേട്; 2024-25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് സഭയില്‍

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ ക്രമക്കേട്. 262 കോടി രൂപ സഞ്ചിതഫണ്ടിലേക്ക് ക്രമരഹിതമായി മാറ്റിയെന്നാണ് കണ്ടെത്തല്‍. 2024-25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് നിമയസഭയില്‍ വച്ചു. (CAG report says Irregularities in CMDRF)     മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 262.06 കോടി ക്രമരഹിതമായി വകമാറ്റിയതായാണ് കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകാണിക്കുന്നതിന് ഈ തുക ഉപയോഗിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. 3511. 62 കോടിയുടെ നിറവേറ്റാത്ത ബാധ്യതകള്‍ കൂടി ഈ റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. 45 ഗ്രാന്റുകൾ നൽകിയ…

Read More

‘അച്ചടക്ക നടപടികള്‍ സംബന്ധിച്ച് ക്ലാസ്; തിരുവനന്തപുരത്ത് എത്തണം’; പകര്‍ച്ചവ്യാധി വ്യാപനത്തിനിടെ DMO ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശവുമായി ഡോ. വി മീനാക്ഷി

  പകര്‍ച്ചവ്യാധി വ്യാപനത്തിനിടെ ഡിഎംഒ ഉള്‍പ്പെടെയുള്ളവരോട് തിരുവനന്തപുരത്ത് എത്താനുള്ള ഡിഎച്ച്എസിന്റെ ചുമതലയുള്ള ഡോക്ടര്‍ വി മീനാക്ഷിയുടെ നിര്‍ദേശത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി. തിരുവനന്തപുരത്ത് ക്ലാസില്‍ പങ്കെടുക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഡപ്യൂട്ടി ഡിഎംഒമാരും എത്തിച്ചേരണമെന്നാണ് നിര്‍ദേശം. പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതെന്നാണ് ഉയരുന്ന വിമര്‍ശനം.     വകുപ്പിലെ അച്ചടക്ക നടപടിയെ കുറിച്ചുള്ള ക്ലാസിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ എത്തണമെന്ന് ഡോക്ടര്‍ വി മീനാക്ഷി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജില്ലകളില്‍ നിന്ന് വിട്ടു നിന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍…

Read More

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ

  അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും അൻസിബ വ്യക്തമാക്കി.     അൻസിബ അംഗങ്ങൾക്ക് അയച്ച കത്ത്   പ്രിയപ്പെട്ടവരേ,   എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ…

Read More