Webdesk

‘ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുത്; സുരേന്ദ്രന്റെ മനോനില പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു’, ഗോവിന്ദച്ചാമി വിഷയത്തിൽ മറുപടിയുമായി പി ജയരാജൻ

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും ചാടിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി സിപിഐഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്ന് പി ജയരാജൻ പരിഹസിച്ചു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം…

Read More

കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; നിരോധിച്ചത് 25 ഒടിടി പ്ലാറ്റ്‍ഫോമുകൾ, ഉല്ലുവിനും ബിഗ് ഷോട്ട്സിനും അടക്കം നിരോധനം

ദില്ലി: തീവ്ര ലൈംഗികതയും അശ്ലീല ഉള്ളടക്കവും സംപ്രേക്ഷണം ചെയ്തതിനെ തുടർന്ന് ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്‌ഫോമുകൾ ‘സോഫ്റ്റ് പോൺ’ എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൃത്യമായ ഉള്ളടക്ക നിയന്ത്രണമില്ലാതെ ‘ഇറോട്ടിക് വെബ് സീരീസ്’ എന്ന പേരിൽ മുതിർന്നവർക്കുള്ള ഉള്ളടക്കം…

Read More

കാറിൽ MDMA; പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ നിന്ന് യുവാവ് കൊക്കയിലേക്ക് ചാടി

പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ യുവാവ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിന് മുകളിൽ നിന്നും ചാടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് ചാടിയത്. ഇയാളുടെ സ്വിഫ്റ്റ് കാറിൽ നിന്ന് മൂന്ന് പാക്കറ്റ് MDMA കണ്ടെടുത്തു. മുൻപും MDMA കേസിൽ പ്രതിയാണിയാൾ. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് എല്ലാ അതിർത്തി പ്രദേശത്തും പൊലീസ് പരിശോധനകൾ നടത്തിയിരുന്നു ഇതിന്റെ ഭാഗമായി ലക്കിടി കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ…

Read More

‘ആഭ്യന്തരവകുപ്പിലെ സിസ്റ്റവും പരാജയം, ജയിലുകളെ നിയന്ത്രിക്കുന്ന മാഫിയ പുറത്തുവരണം’; വി.മുരളീധരൻ

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് നടപടി അവസാനിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ടെന്ന് മുരളീധരൻ പറഞ്ഞു. പ്രതിക്ക് ജയിലിനകത്തുനിന്നും പുറത്തുനിന്നും സഹായം കിട്ടിയിട്ടുണ്ടാകും. പതിവുപോലെ മുഖ്യമന്ത്രിക്ക് മൗനം പാലിക്കാനാവില്ല. ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്. പ്രതി പുലർച്ചെ ചാടിയിട്ടും 7 മണി വരെ അന്വേഷിക്കാത്തത് എന്തുകൊണ്ട്, ജയിലിലെ സിസിടിവി പ്രവർത്തിക്കുന്നുണ്ടോ, മതിലിലെ വൈദ്യുതി വിച്ഛേദിച്ചത് ആരാണ് തുടങ്ങി സകലചോദ്യങ്ങൾക്കും ഉത്തരംവേണം. നാട്ടുകാരുടെയും മാധ്യമങ്ങളുടെയും…

Read More

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്തിരുന്നു. നിലവിൽ ഇയാളുമായി ജയിലിൽ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ജയിൽ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ…

Read More

ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് അറിയാമായിരുന്നു; ഒപ്പം പോകാൻ പദ്ധതിയിട്ടു, സഹതടവുകാരന്റെ മൊഴി

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി തടവ് ചാടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നു എന്ന് സഹ തടവുകാരന്റെ മൊഴി. ഗോവിന്ദച്ചാമി ജയിൽ ചാടാനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായി. ഒപ്പം ചാടാൻ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെന്നും തടവുകാരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. തമിഴ്നാട് സ്വദേശിയാണ് ഗോവിന്ദച്ചാമിയുടെ സഹതടവുകാരൻ. ഗോവിന്ദച്ചാമി ജയില്‍ ചാടാന്‍ നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണമായിരുന്നു. സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നു. ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ…

Read More

കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചു. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. വയനാട്ടിൽ മഴയിൽ…

Read More

വയനാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പൂവന്നിക്കുംതടത്തിൽ അനൂപ്(37), ഷിനു (35) എന്നിവരാണ് മരിച്ചത്. മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വയറിൽ നിന്നാണ് ഷോക്കേറ്റത്. സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കരിങ്കണ്ണിക്കുന്നിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് അനൂപും ഷിനുവും കോഴിഫാം നടത്തിയിരുന്നത്. നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം ഉണ്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു മൃതദേഹം കൽപ്പറ്റയിലെ വിവിധ ആശുപത്രികളിലേക്ക്…

Read More

ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തി ചരിത്രം എഴുതിയ ഇന്ത്യൻ വനിതകൾ

FIDE വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്രമെഴുതിയിരിക്കുകയാണ് രണ്ട് ഇന്ത്യൻ വനിതകൾ. ജൂലൈ 26, 27 തീയതികളിലായി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ് കൊനേരു ഹംപിയും, ദിവ്യ ദേശ്മുഖും. ചെസ്സ് ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹംപി. എന്നാൽ, ചൈനയുടെ ടാൻ സോങ്‌യിയെ പരാജയപ്പെടുത്തി ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം കൈവരിച്ചുകൊണ്ടാണ് ദിവ്യ ദേശ്മുഖ് കലാശപോരാട്ടത്തിന് ഒരുങ്ങുന്നത്. 1987 മാർച്ച് 31 ന് ആന്ധ്രാപ്രദേശിലെ ഗുഡിവാഡയിൽ ജനിച്ച കൊനേരു…

Read More

‘അവനെ കൈയ്യിൽ കിട്ടിയപ്പോഴേ കൊല്ലമായിരുന്നില്ലേ, ആ ക്രിമിനലിനെ വെറുതെ വിടരുത്, തൂക്കിക്കൊല്ലണം’; സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമിക്ക് ഇനിയെങ്കിലും തൂക്കുകയർ നൽകണമെന്ന് സൗമ്യയുടെ അമ്മ സുമതി. ജയിൽചാടാൻ പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ട്. ഗോവിന്ദച്ചാമിയെ ഇനി പുറത്തു കടക്കാൻ അനുവദിക്കരുത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു അവനെ പുറം ലോകം കാണിക്കാത്ത രീതിയിൽ ശിക്ഷ കൊടുത്താണ്. അവൻ ഈ ഒറ്റകൈ കൊണ്ടാണ് ഇതെല്ലാം ചെയ്തത്. പക്ഷെ ജയിലിലെ ആ വലിയ മതിൽ ചാടിക്കടയ്ക്കാൻ ഒരാളുടെ സഹായമില്ലാതെ അവന് സാധിക്കില്ല. അവനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ കൊന്ന് കളഞ്ഞേനെ എന്നാണ് ഇന്നും…

Read More