ചോറ് ഒഴിവാക്കി, ചപ്പാത്തി മാത്രം; ജയിൽ ചാട്ടത്തിനായി ഗോവിന്ദച്ചാമിയുടെ ‘സ്പെഷ്യൽ ഡയറ്റ്’
ജയിലില്‍ തടവുകാര്‍ക്ക് ഭക്ഷണം നല്‍കുന്നത് കൃത്യമായ മെനുവും അളവും അനുസരിച്ചാണ്.ഒരു തടവുകാരന്‍ ഭക്ഷണം കഴിക്കാതിരിക്കുകയോ, കുറച്ച് മാത്രമേ കഴിക്കുകയോ, ചില വിഭവങ്ങള്‍ ഒഴിവാക്കുകയോ ചെയ്താല്‍ അത് സാധാരണയായി ജയില്‍ വാര്‍ഡന്മാര്‍ ശ്രദ്ധിക്കും. എന്നാൽ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ അതുണ്ടായില്ല. ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രമായിരുന്നു അയാൾ ആഴ്ചകളായി കഴിച്ചിരുന്നത്. ശരീരത്തിന്റെ വണ്ണം കുറച്ച് രണ്ട് കമ്പികൾ മുറിച്ചുമാറ്റിയ ചെറിയ വിടവിലൂടെ പുറത്തുകടക്കാൻ വേണ്ടിയായിരുന്നു ഇതെന്നാണ് കരുതുന്നത്. ഡോക്ടറുടെ പക്കൽനിന്ന് എഴുതി വാങ്ങിയായിരുന്നു ചപ്പാത്തി മാത്രം…
