Headlines

Webdesk

മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‍വ അണിയിച്ചു; വെള്ളിനൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍, 1,415 കിലോ തൂക്കം

മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‍വ അണിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് പുതിയ കിസ്‌വ അണിയിച്ചത്. ഏകദേശം 11 മാസം എടുത്താണ് പുതിയ കിസ്‌വ നിർമിച്ചത്. 24 കാരറ്റ് സ്വര്‍ണ്ണ പൂശിയ വെള്ളി നൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍ എംബ്രോയിഡറി ആയി കിസ്‌വയിൽ എഴുതിച്ചേർത്തിട്ടുണ്ട്. 410 കിലോ പ്രകൃതിദത്തമായ പട്ടുനൂൽ, 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും 60 കിലോ വെള്ളിയും ഉപയോഗിച്ചാണ് പുതിയ കിസ്‌വ നിർമിച്ചിരിക്കുന്നത്. 1,415 കിലോയോളം തൂക്കം കിസ്‌വയ്ക്ക് ഉണ്ടാകും….

Read More

റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 34കാരി; 7 കിലോമീറ്ററോളം സഞ്ചരിച്ചു, പുറകെ ഓടിയ പൊലീസിന് നേരെ നഞ്ചക് ഉപയോഗിച്ച് ആക്രമം; യുപി സ്വദേശിനി പിടിയിൽ

തെലങ്കാനയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 34കാരി. കൊണ്ടകൽ – ശങ്കരപ്പള്ളി റൂട്ടിലെ റെയിൽവേ ട്രാക്കിലൂടെയാണ് കാറോടിച്ചത്. ഏഴ് കിലോമീറ്ററോളം യുവതി ട്രാക്കിലൂടെ കാറിൽ സഞ്ചരിച്ചു. ഏറെ പണിപ്പെട്ടാണ് കാർ നിർത്തിച്ചത്. നഞ്ചക് ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശ് സ്വദേശിയാണ് യുവതിയെന്ന് പൊലീസ്. യുവതി ലഹരിക്ക് അടിമയാണോയെന്ന് പൊലീസ് സംശയം അറിയിച്ചു. മറ്റൊരു വീഡിയോയിൽ പ്രദേശവാസികളും റെയിൽവേ ജീവനക്കാരും പൊലീസും ചേർന്ന് സ്ത്രീയെ കാറിൽ നിന്ന് പുറത്തിറക്കാൻ പാടുപെടുന്നതായി കണ്ടു. നിരവധി റെയിൽവേ ജീവനക്കാരും പൊലീസുകാരും…

Read More

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍; പിടിയിലായത് ഉഡുപ്പിയില്‍ നിന്ന്

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഉഡുപ്പി കുന്ദാപുരയിൽ വച്ച് മെൽവിനെ പിടികൂടി. 200 കിലോമീറ്റർ പൊലീസ് പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഹിൽഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകൻ മെൽവിൻ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൻ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ…

Read More

ആശീര്‍ നന്ദയുടെ ആത്മഹത്യ: സെന്റ് ഡൊമിനിക് സ്‌കൂളിന്റെ വാദം പൊളിയുന്നു; മാര്‍ക്ക് കുറഞ്ഞാല്‍ ക്ലാസ് മാറാമെന്ന് കുട്ടികളില്‍ നിന്ന് എഴുതി വാങ്ങിയിരുന്നതിന് തെളിവ്

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികളെ കൊണ്ട് മാര്‍ക്ക് കുറഞ്ഞാല്‍ താഴെയുള്ള ക്ലാസ്സില്‍ പോയിരിക്കാം എന്ന് എഴുതി വാങ്ങാറില്ല എന്ന മാനേജ്‌മെന്റ് വാദം പൊളിഞ്ഞു. ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിനിയെ കൊണ്ട് സ്‌കൂള്‍ മാനേജ്‌മെന്റ് സ്വന്തം കൈപ്പടയില്‍ എഴുതി വാങ്ങിച്ച കുറിപ്പ് ലഭിച്ചു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു കുട്ടി…

Read More

ആക്‌സിയം 4: ‘വിസ്മയകരമായ യാത്ര’; ഡ്രാഗണ്‍ ക്യാപ്‌സൂളില്‍ നിന്ന് ശുഭാംശുവിന്റെ സന്ദേശം

ചരിത്ര നിമിഷത്തിലേക്ക് വാതില്‍ തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള ബഹിരാകാശ യാത്രികര്‍ ഉള്‍പ്പെട്ട ഡ്രാഗണ്‍ പേടകം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ബന്ധിക്കും. നിലയത്തിലെത്താന്‍ കാത്തിരിക്കുന്നുവെന്ന് ശുഭാംശു ശുക്ല പ്രതികരിച്ചു. നമസ്‌കാര്‍ എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്‍ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള്‍ തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാന മുഹൂര്‍ത്തമെന്നും ശുഭാംശു പറഞ്ഞു. ഭാരമില്ലായ്മ അനുഭവിക്കുന്നത് അതിമനോഹരമാണെന്നും കൊച്ചുകുട്ടി പഠിക്കുന്നത് പോലെ താന്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ശുഭാംശു പറഞ്ഞു. ഒപ്പം കൂട്ടിയ ജോയ് എന്ന…

Read More

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായിരുന്ന വിനീത,ദിവ്യ,രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി സാമ്പത്തിക ക്രമക്കേട് നടന്നതിന് തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ശരിവെച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്.മൂന്നു ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ…

Read More

‘ഖത്തര്‍ വ്യോമാതിര്‍ത്തി അടക്കുമ്പോള്‍ നൂറോളം വിമാനങ്ങള്‍ ദോഹയോട് അടുക്കുകയായിരുന്നു’; പ്രതിസന്ധി തരണം ചെയ്തതിനെ കുറിച്ച് ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സി.ഇ.ഒ

ജൂണ്‍ 23 ന് അല്‍ ഉദൈദ് സൈനിക താവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ഖത്തര്‍ എയര്‍വെയ്‌സിലെ വിവിധ വിഭാഗങ്ങളെ ഗ്രൂപ്പ് സിഇഒ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍-മീര്‍ അഭിനന്ദിച്ചു യാത്രക്കാര്‍ക്കായി പുറത്തിറക്കിയ തുറന്ന കത്തിലാണ് നിര്‍ണായക ഘട്ടത്തില്‍ യാത്രക്കാര്‍ കാണിച്ച അത്യപൂര്‍വമായ ക്ഷമയ്ക്കും വിശ്വാസത്തിനും നന്ദി അറിയിച്ചതോടൊപ്പം ജീവനക്കാര്‍ക്കുള്ള അഭിനന്ദനവും അദ്ദേഹം പങ്കുവെച്ചത്. ‘ഗുരുതരമായ ഭൗമരാഷ്ട്രീയ(Geopolitical) സംഘര്‍ഷം ഞങ്ങളുടെ ഗ്ലോബല്‍ ഓപ്പറേഷന്‍ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാക്കി, പക്ഷേ…

Read More

‘ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല, RSS വിമർശനത്തിൽ ഇടപെടാറില്ല’: വേടൻ

ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്ന് റാപ്പർ വേടൻ. ജോലിയിലാണ് സന്തോഷം കണ്ടെത്തുന്നത്. ഒരുപാട് പാട്ടുകൾ ചെയ്യാനുണ്ട്. സിനിമകൾ ചെയ്യാനുണ്ട്. ഞാൻ ജാതിക്ക് എതിരെയാണ് പറയുന്നത്. ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്. താൻ ജാതീയത വിറ്റ് കാശാക്കുന്നില്ല. തന്റെ പാട്ടുകളിൽ ജാതിയതയില്ല. പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടൽ ആയിരുന്നു ഇന്ന്….

Read More

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലുള്ള അച്യുതാനന്ദന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിന്‍. വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘം വിഎസിനെ പരിചരിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയിൽ…

Read More

‘കാവികൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ല, ഗവര്‍ണര്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു’; മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണര്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. സർക്കാർ ശക്തമായ നിലപാട് ചാൻസിലറെ അറിയിച്ചിട്ടുണ്ട്. കാവികൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ല അതിനെ അംഗീകരിച്ചെടുക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. കാവികൊടിയേന്തിയ ഭാരതാംബയെ കേരളം അംഗീകരിക്കില്ല സർവ്വകലാശാല മതേതര വേദിയാണ് അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല നിയമപരമായി ഇക്കാര്യം പരിശോധിക്കും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന സംഘർഷത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ സർവകലാശാല…

Read More