Headlines

Webdesk

എഴുത്തുകാരന്‍ കെ എം സലിംകുമാര്‍ അന്തരിച്ചു

ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. ന്യുമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ എറണാകുളം ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം സംഭവിച്ചത്. രണ്ട് പതിറ്റാണ്ടോളം കേരളത്തിലെ നക്‌സല്‍ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 17 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ജീവിതം നീക്കി വെക്കുകയായിരുന്നു. രക്ത പതാക മാസിക, അഥസ്തിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദളിത് മാസിക എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയിരുന്നു….

Read More

എം ആര്‍ ഐ സ്‌കാനില്‍ ആശ്വാസം; വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും മകന്‍ അരുണ്‍കുമാറാണ് അറിയിച്ചത്. എന്നാലും വെന്റിലേറ്ററിന്റെ സഹായത്തോടെ തന്നെയാണ് കഴിയുന്നത്. രാവിലെ 10 മണിയോടെ മെഡിക്കല്‍ സംഘം വിഎസിന്റെ ആരോഗ്യനില വീണ്ടും പരിശോധിക്കും. ഇന്നലെ ഉച്ചയോടെ ആരോഗ്യസ്ഥിതി ചെറിയ രീതിയില്‍ വഷളായിരുന്നെങ്കിലും എം ആര്‍ ഐ സ്‌കാനില്‍ പുരോഗതി രേഖപ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ്…

Read More

തമിഴ്നാട്ടിൽ കസ്റ്റഡി മരണം

തമിഴ്നാട്ടിൽ കസ്റ്റഡി മരണം. ശനിയാഴ്ച ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്ത് നടന്ന ഒരു സ്വർണ്ണാഭരണ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 27 വയസ്സുള്ള മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ ബി.അജിത് കുമാർ ആണ്‌ മരിച്ചത്. തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച, മധുരയിൽ നിന്ന് മടപ്പുറം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ കാറിൽ നിന്ന് 9.5 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതിനെത്തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജിത് കുമാർ വീൽചെയറിൽ നിന്ന് യുവതിയുടെ അമ്മയെ ഇറങ്ങാൻ…

Read More

‘അല്‍പ വസ്ത്രം എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതം; സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല’; എ എ റഹിം

കുട്ടികള്‍ സൂംബ ഡാന്‍സ് കളിക്കട്ടെയെന്നും എതിര്‍ക്കുന്നവരും വൈകാതെ ഈ താളത്തിനൊത്ത് നൃത്തം ചെയ്യുമെന്നും എ എ റഹിം എം പി. നൃത്തസംവിധായകനും എയറോബിക്‌സ് പരിശീലകനുമായ കൊളംബിയക്കാരന്‍ ആല്‍ബര്‍ട്ടോ ‘ബെറ്റോ’ പെരസ് യാദൃശ്ചികമായി കണ്ടുപിടിച്ച ഒരു വ്യായാമ മുറയാണ് സൂംബയെന്നും ഒരു സാധാരണ വ്യായാമം എന്നതിലുപരി, മാനസിക പിരിമുറുക്കം കുറയ്ക്കാനും നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാനും സൂംബ ഡാന്‍സ് ഫലപ്രദമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു അല്‍പ വസ്ത്രം’ എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണ്. എനിക്കറിയാവുന്ന ധാരാളം ആളുകള്‍ ഒറ്റയ്ക്കും…

Read More

ആരാകും കേരളത്തിന്‍റെ പുതിയ പൊലീസ് മേധാവി, യുപിഎസ്‍സിയുടെ 3 അംഗ പട്ടിക തള്ളുമോ പിണറായി സർക്കാർ; അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയുടെ കാര്യത്തിൽ മുഖ്യമന്ത്രി നാളെ തീരുമാനം എടുക്കും. പൊലീസ് മേധാവി നിയമനത്തിന് നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡി ജി പിമാരുടെ ചുരുക്കപ്പട്ടിയാണ് യു പി എസ് സി തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. എന്നാൽ യു പി എസ് സി നൽകിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പൊലീസ് മേധാവിയുടെ ചുമതല നൽകാമോയെന്നതിൽ സർക്കാർ ഇന്നലെ നിയമോപദേശം തേടിയിരുന്നു. എ ജിയോടും സുപ്രീം കോടതിയിലെ…

Read More

കൂട്ട ശവസംസ്കാരത്തിന് കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി ടെഹ്റാൻ; ‘ഇറാനെ കിഴടക്കാൻ നോക്കുന്നതാണ് അമേരിക്കയുടെ തെറ്റ്, കീഴടങ്ങില്ല’, ട്രംപിനോട് ഖംനഇ

ടെഹ്റാൻ: വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇറാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും സംസ്കാരച്ചടങ്ങുകൾ നടന്നു. 60 പേരുടെ സംസ്കാരമാണ് നടന്നത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ടായിരുന്ന പ്രധാന നേതാക്കളടക്കം ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. സെൻട്രൽ ടെഹ്‌റാനിൽ ഒഴുകിയെത്തിയ ജനത, ഇറാനിയൻ പതാകകൾ കൊണ്ട് പൊതിഞ്ഞ ശവപ്പെട്ടികളും യൂണിഫോമിൽ മരിച്ച കമാൻഡർമാരുടെ ഛായാചിത്രങ്ങളും ഉയർത്തി തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ടെഹ്റാൻ അക്ഷരാർത്ഥത്തിൽ കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി. അതിനിടെ ഇറാനെ കീഴടക്കാൻ ശ്രമിക്കുന്നതാണ് അമേരിക്കയോടുള്ള എതിർപ്പെന്നും ഇറാൻ…

Read More

എംഎസി എൽസ 3 കപ്പൽ അപകടം: 4 ദിവസത്തിനുള്ളിൽ നീക്കം ചെയ്തത് 14 മെട്രിക്ക് ടൺ പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ, ആശങ്ക

കൊച്ചി: എംഎസി എൽസ 3 കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തീരങ്ങളിൽ തുടർച്ചയായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ അടിയുന്നത് ആശങ്കയെന്ന് ഡിജി ഷിപ്പിംഗ്. 4 ദിവസത്തിൽ നീക്കം ചെയ്തത് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ്. ഇത് 14 മെട്രിക്ക് ടൺ വരും. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. വളണ്ടിയർമാർ ചേർന്ന് ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടൺ അവശിഷ്ടങ്ങളാണെന്നും ‍ഡിജി ഷിപ്പിങ് അറിയിച്ചു. കപ്പലിലെ എണ്ണ നീക്കം ചെയ്യാൻ തുടങ്ങിയിട്ടില്ല. ഓഗസ്റ്റ് വരെ സമയം വേണമെന്ന്…

Read More

ഡി ജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി; യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച് യുവതി

കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു. എടശ്ശേരി ബാറില്‍ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കും എന്ന് പൊലീസ് അറിയിച്ചു. സിനിമ താരങ്ങള്‍ അടക്കം പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി…

Read More

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുകാരന്‍ മരിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടത്തില്‍ രണ്ടരവയസുകാരന്‍ മരിച്ചു. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. മുജീബ് മുസ്ലിയാരുടെ മകന്‍ നാഫ്‌ലാന്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ കുടുംബം സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടുകൂടിയാണ് അപകടം ഉണ്ടാകുന്നത്. കുഞ്ഞ് വണ്ടിയില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. അപകടവുമായി ബന്ധപ്പെട്ട് കരുവാക്കുണ്ട് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു…

Read More

ഹേമചന്ദ്രന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ കോഴിക്കോട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരണം. ഹേമചന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഡിഎന്‍എ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം. ചേരമ്പാടിക്ക് അടുത്തുള്ള വനത്തില്‍ ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടു എന്ന പ്രതികളുടെ മൊഴിക്ക് പിന്നാലെ തന്നെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു ഈ മേഖല . ഇന്നു രാവിലെ പ്രതി അജേഷുമായി തിരച്ചില്‍ തുടങ്ങി….

Read More