2026 ഏഷ്യന്‍ ഗെയിംസില്‍ നടന്ന വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണം നേടി. ദീപ്തി ശര്‍മ വെറും 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഫാലി വര്‍മ്മയും ശ്രീ ചരാണിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് ആണ് ഇന്ത്യ നേടിയത്. സ്മൃതി മന്ദാന, ഷഫാലി വര്‍മ്മ, റിച്ച ഘോഷ് എന്നിവരാണ് ഇന്ത്യയെ വിജയത്തിലേക്ക് പ്രധാനമായും നയിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 2023 ലും ചൈനയിലെ ഹാങ്ഷൌവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. അന്നും ശ്രീലങ്കയായിരുന്നു ഫൈനലിലെ എതിരാളികള്‍. 19 റണ്‍സിനായിരുന്നു അന്ന് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.
എഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തോല്‍പ്പിച്ചു









