മൂന്നാം അങ്കത്തിനിറങ്ങാൻ എം എം മണി; ജയസാധ്യത കണക്കിലെടുത്ത് മത്സരിപ്പിക്കാൻ സാധ്യത
ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങാൻ സിപിഐഎം നേതാവ് എം എം മണി. രണ്ട് ടേം വ്യവസ്ഥയിൽ എം എം മണിക്ക് ഇളവ് ലഭിച്ചേക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ തിരിച്ചടി മറികടക്കാൻ എം എം മണി മത്സരിക്കണമെന്നാണ് ആവശ്യം. ഉടുമ്പൻചോലയിൽ എംഎം മണി മത്സരിച്ചാൽ ദേവികുളം, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലും എൽഡിഎഫിന് ഗുണകരമാകുമെന്നാണ് സിപിഐഎം വിലയിരുത്തൽ.എം എം മണിക്ക് പകരം മറ്റു പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ജയ സാധ്യത കൂടുതൽ എംഎം മണിക്ക് എന്നാണ് കണക്കുകൂട്ടൽ. 38305…
