
‘അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തുന്ന കടന്നാക്രമണത്തിനെതിരെ യുദ്ധവിരുദ്ധ റാലികൾ നടത്തും’: സിപിഐഎം
അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണത്തിനെതിരെ ജൂണ്‍ 17, 18 തീയതികളില്‍ സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികളും, സാമ്രാജ്യത്വ വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആഹ്വാനം ചെയ്‌തു. പശ്ചിമേഷ്യയെ ഇസ്രയേലിന്റെ പ്രവര്‍ത്തനം കുരുതിക്കളമാക്കുകയും, ലോകത്തെ യുദ്ധ ഭീതിയിലേക്ക് നയിക്കുകയും ചെയ്‌തിരിക്കുകയാണ്. പരമാധികാര രാഷ്‌ട്രത്തിനകത്ത് കടന്നുകയറി രാജ്യത്തിന്റെ എല്ലാ സംവിധനങ്ങളേയും തകര്‍ക്കുകയെന്ന നയമാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്. ഇറാനെ തകര്‍ത്ത് പശ്ചിമേഷ്യയിലെ എതിര്‍പ്പുകളെയാകെ ഇല്ലാതാക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്….