‘സിജെപി പ്രതിഷേധത്തിൽ നുഴഞ്ഞു കയറ്റം, സുവേന്ദു ടാർജറ്റ്’: തീവ്രവാദബന്ധം സംശയിക്കുന്ന യുവാവ് പിടിയിൽ; കുടുക്കിയത് ഹണിട്രാപ്പ് പരാതി
കൊൽക്കത്ത∙ ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ നിന്ന് അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെപറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). ഇയാൾ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ നുഴഞ്ഞുകയറാൻ പദ്ധതിയിട്ടെന്നും എസ്ടിഎഫ് പറഞ്ഞു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹമീം മൊണ്ടലാണ് രണ്ടുദിവസം മുൻപ് ബംഗാളിൽ നിന്ന് അറസ്റ്റിലായത്.പൊലീസ് യൂണിഫോം ധരിച്ച് ജന്തർ മന്തറിലെ പ്രതിഷേധ…
