സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത് കേന്ദ്രമല്ല സംസ്ഥാനമാണ്; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേന്ദ്രത്തിനെതിരെ സർക്കാർ നടത്തിയ സമരത്തിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സാമ്പത്തിക പ്രതിസന്ധി കേന്ദ്രം ഉണ്ടാക്കിയതല്ല കേരളം സ്വമേധയാ ഞെരുങ്ങിതാണ്. സംസ്ഥാനമെടുത്ത കടം അത്രയും കൂടുതൽ ആണെന്ന് ജോർജ് കുര്യൻ പറഞ്ഞു.സംസ്ഥാന വിഹിതം ചിലവഴിക്കാൻ തയാറാകുന്നില്ല എന്നതാണ് പദ്ധതി കിട്ടാതിരിക്കാനുള്ള കാരണം. കേരളത്തിന്‌ എല്ലാം കടം മാത്രം മതി 36 ദിവസം ആയിരുന്നു കോൺഗ്രസ്‌ സർക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തൊഴിലുറപ്പ് 100 ദിവസം ആക്കി മാറ്റിയത്.
ഇപ്പോൾ അത് 125 തൊഴിൽ ദിവസമാണ്. കൂടുതൽ ഉപയോഗപ്രദമാകുന്ന നിലയിലേക്ക് പദ്ധതി മാറി. കൂലി തൊഴിലാളികൾക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൊടുക്കുന്ന രീതി ആക്കി. സംസ്ഥാനങ്ങളുടെ ടാക്സ് വിഹിതം 32 ആയിരുന്നത് 42 ആക്കി ഉയർത്തിയെന്നും ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനം ആണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.