എം.ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി; എക്‌സൈസ് കമ്മിഷണറായി പുതിയ നിയമനം
എഡിജിപി എം .ആർ അജിത്കുമാറിനെ പൊലീസിൽ നിന്ന് മാറ്റി. എക്‌സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ട്രാക്ടർ വിവാദത്തിൽ നടപടിക്ക് ഡി.ജി.പി ശുപാർശ നൽകിയിരുന്നു. നിലവിൽ ബറ്റാലിയൻ എഡിജിപിയാണ് എംആർ അജിത്കുമാർ. ട്രാക്ടർ യാത്രയിൽ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സർക്കാരിനെ അറിയിച്ചിരുന്നു. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്നായിരുന്നു അജിത് കുമാറിന്റെ വാദം. പമ്പ ഗണപതി ക്ഷേത്രത്തിൽ തൊഴുത ശേഷം എം.ആർ.അജിത്…
