Headlines

Webdesk

ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് പഹൽഗാം ആക്രമണം നടത്തിയ ഭീകരറെന്ന് സൂചന

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ, 3 ഭീകരരെ വധിച്ച് സൈന്യം. പഹൽഗാം ആക്രമണം നടത്തിയ ഭീകർ കൊല്ലപ്പെട്ടുവെന്ന് സൂചന. ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നേരത്തെ ലിഡ്വാസിൽ സുരക്ഷാ സേന ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി പോസ്റ്റ് ചെയ്തിരുന്നു. ശ്രീനഗർ ജില്ലയിലെ ദാരയിലെ ലിഡ്വാസ് മേഖലയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. “ഓപ്പറേഷൻ മഹാദേവ്…

Read More

റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.

ചങ്ങരംകുളം: അസ്സബാഹ് ലാംഗ്വേജ് അക്കാദമി, ഇൻഡോ ജർമൻ അക്കാദമിയുമായി സഹകരിച്ചു കൊണ്ട് ജർമൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ Dr. K A അബ്ദുൽ ഹസീബ് മദനി അധ്യക്ഷത വഹിച്ചു. അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് സെക്രട്ടറി ശ്രീ V മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം നിർവഹിച്ചു. ആഗസ്റ്റിൽ ജർമൻ ഭാഷാ പഠന ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി എ അറബിക് നാലാം റാങ്ക് ജേതാവായ അസ്സബാഹ് വിദ്യാർത്ഥിനി ജാസ്മിനെ…

Read More

‘കന്യാസ്ത്രീകൾക്ക് അധികം വൈകാതെ നീതി ലഭ്യമാക്കും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുണ്ട് ‘; ഷോണ്‍ ജോര്‍ജ്

മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. മൂന്നുദിവസമായി അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെടുന്നുണ്ട്. അധികം വൈകാതെ അവർക്ക് നീതി ലഭ്യമാക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ ജുഡീഷ്യറിയുടെ പക്കലാണിരിക്കുന്നത്. നിരപരാധികളാണെങ്കിൽ നീതി ലഭിക്കാനുള്ള കാര്യങ്ങൾ ബിജെപി സംസ്ഥാന-കേന്ദ്ര ഘടകങ്ങൾ ഇടപെടും എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. രണ്ടു സിസ്റ്റർമാരും റിമാന്റിലായ ശേഷമാണ് ഇക്കാര്യം അറിയുന്നത്. പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാതെയാണ് കുട്ടികളെ കണ്ടത്. അവർക്ക് ശരിയായി…

Read More

മാഞ്ചസ്റ്ററില്‍ ഷെയ്ക് ഹാന്‍ഡ് വിവാദം; കൈ കൊടുത്തെന്ന് ഇംഗ്ലണ്ട്, വീഡിയോയും പോസ്റ്റ് ചെയ്തു

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരം നടന്ന മാഞ്ചസ്റ്റര്‍ മൈതാനത്ത് നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. നാലാം ടെസ്റ്റിനിടെ ബെന്‍ സ്റ്റോക്സ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാനായി ഓടിയെത്തുകയും എന്നാല്‍ താരങ്ങളായ വാഷിങ്ടണ്‍സുന്ദറും രവീന്ദ്ര ജഡേജയും അത് നിരസിക്കുകയും ചെയ്തതോടെയാണ് ഷെയ്ക്ഹാന്‍ഡ് വിവാദനം ഉടലെടുത്തത്. മത്സരത്തിന്റെ അവസാന ദിവസത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി ഇത് മാറി. നേരത്തെ ഈ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഹസ്തദാനം ചെയ്യാനും സമനില സ്വീകരിക്കാനും ഇംഗ്ലണ്ട് നായകന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ താരങ്ങള്‍ ബെന്‍സ്‌റ്റോക്‌സിന്റെ താല്‍പ്പര്യം…

Read More

‘പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്ന് ജാമ്യാപേക്ഷ നൽകില്ല

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് നൽകില്ല. കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം അപേക്ഷ നൽകും. പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം.കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ചോദ്യം ചെയ്യും. കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്. അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ്…

Read More

ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിലെ ചർച്ചയിൽ ഡോ.ശശി തരൂർ സംസാരിച്ചേക്കില്ല

ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റ്. ലോക്സഭയിലെ ചർച്ചയിൽ ഡോക്ടർ ശശി തരൂർ എംപി സംസാരിച്ചേക്കില്ല. തരൂരിനോട് സംസാരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് സഭയിൽ ഉണ്ടാകണമെന്ന് അംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് തുടക്കം കുറിക്കും. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ചർച്ചകൾക്ക് ഉപനേതാവ് ഗൗരവ് ഗോഗോയ് നേതൃത്വം നൽകും. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശത്തുപോയ പ്രതിനിധി സംഘത്തിൽ ഒന്നിനെ നയിച്ച…

Read More

മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് അന്തരിച്ചു

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് അന്തരിച്ചു. 46 വയസായിരുന്നു. തൃശൂര്‍ നെടുപുഴ സ്വദേശിയാണ്. പൊന്നേംമ്പാറ വീട്ടില്‍ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ്. ഭാര്യ: ജീന എം വി. മക്കള്‍: ഋതുപര്‍ണ്ണ, ഋതിഞ്ജയ്. സഹോദരങ്ങള്‍: സജീവ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), പരേതനായ സനില്‍. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് നടക്കും.

Read More

‘കേരളത്തില്‍ അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുന്നവരുടെ ഉള്ളിലിരിപ്പെന്തെന്ന് വെളിപ്പെട്ടു’; ജോണ്‍ ബ്രിട്ടാസ്

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ഭരണഘടനനല്‍കുന്ന റൈറ്റ് ടു പ്രൊഫഷന്‍, ഏത് വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം എന്നിവയാണ് ദുര്‍ഗില്‍ ലംഘിക്കപ്പെട്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ഈയൊരു അക്രമപരമ്പര അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം കൃത്യമായ നിലപാട് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബഹളം കാരണം പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രി, ഛത്തീസ്ഗഡ്…

Read More

‘മതനിരപേക്ഷതയ്ക്ക് പോറൽ ഏൽക്കുന്ന പരിപാടി ബിജെപി തുടരുന്നു, കന്യാസ്ത്രീകളുടെ മോചനത്തിന് നമ്മളെല്ലാവരും ഒരുമിക്കണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഒരു ഉദ്യോഗസ്ഥൻ അതിൽ കൂട്ട് നിന്ന് പരസ്യ വിചാരണ ചെയ്തു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. മതനിരപേക്ഷതയ്ക്ക് പോറൽ ഏൽക്കുന്ന പരിപാടി ബിജെപി തുടരുകയാണ്. മുഖ്യമന്ത്രിയായിരിക്കെ മോദി ഗുജറാത്തിൽ ചെയ്തത് എന്തൊക്കെയാണ് എന്ന് നമുക്കറിയാം. കന്യാസ്ത്രീകളുടെ മോചനത്തിനായി നമ്മളെല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബിജെപി…

Read More

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 73,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 9160 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഉയരാനാണ് സാധ്യത. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍…

Read More