Headlines

‘കേരളത്തിൽ ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരും, ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ട് പോകും’: ദീപാദാസ് മുൻഷി

സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. കൂടുതൽ പ്രവചനങ്ങൾക്കില്ലെന്നും ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി.സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ സ്‌ക്രീനിങ് കമ്മിറ്റി ചേരുമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു. സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനിക്കാൻ നാളെ സ്ക്രീനിങ് കമ്മിറ്റി ചേരും. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് മുമ്പ് ആദ്യ പട്ടിക പുറത്തിറക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. വിജയ സാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണയത്തിലെ ഘടകമെന്നും ദീപാദാസ് മുൻഷി പറഞ്ഞു.

‘എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മദുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലാണ് നാളെ തിരുവനന്തപുരത്ത് യോഗം ചേരുക. ചിട്ടയോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. കൂടുതല്‍ പ്രവചനങ്ങള്‍ക്കില്ല. വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള മാനദണ്ഡം’ -ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും സ്‌ക്രീനിങ് കമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. വിജയസാധ്യതയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിലുള്ള പ്രധാനപ്പെട്ട ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി.