മുട്ടില്‍:സൗദി അറേബ്യയിലെ ഹൈലില്‍ കോവിഡ് ബാധിച്ച് മുട്ടില്‍ കൊളവയല്‍ സ്വദേശിനി മരിച്ചു. കൊളവയല്‍ കെടുങ്ങൂര്ക്കാരന് വീട്ടില്‍ തദൈവസിന്റെ ഭാര്യ മേരി ബേബി തദൈവസ് (60) ആണ് മരിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം സൗദിയിലായിരുന്നു മേരി. കോവിഡിനൊപ്പം രക്ത സമ്മര്‍ദ്ധവും, പ്രമേഹവും അലട്ടിയിരുന്നു. നവംബര്‍ മാസം നാട്ടിലേക്ക് മടങ്ങാന്‍ ഇരുവരും ഉദ്ദേശിച്ചിരിക്കവെയാണ് മേരിയുടെ മരണം. മക്കള്‍: നിഥിന് ജോണി,നിമി ഷിന്റോ, മരുമക്കള്‍:ഷിന്റോ,ഡയന നിഥിന്.