നിലവിൽ കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങൾ ശെരിയല്ല. പരസ്പരം യുദ്ധം ചെയ്യുകയാണ് ചെയ്യുന്നത്. പുതിയ തലമുറയ്ക്കൊപ്പം ഒരു മാറ്റം താനും പ്രതീക്ഷിച്ചിരുന്നു അതിന് തന്റെ മുന്നിലുണ്ടായിരുന്ന ഒരുവഴി ആയിരുന്നു ബി ജെ പിയെന്ന് റെജി ലൂക്കോസ് ട്വന്റി ഫോറിനോട് പറഞ്ഞു. ദേശീയതലത്തിലും അന്തർദേശീയതലത്തിലും ബിജെപി നേടിയ നേട്ടങ്ങൾ മറച്ചുവെച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രാഷ്രീയ സാഹചര്യത്തിന് മാറ്റം വരേണ്ടതുണ്ട്. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയ്ക്ക് മാറ്റം വേണം അതിനോടൊപ്പം യാത്ര ചെയ്യണം ഇല്ലെങ്കിൽ നമ്മൾ പിന്നോട്ട് പോകും എന്നത് ഒരു വസ്തുതയാണ് റെജി ലൂക്കോസ് പറഞ്ഞു.കുറെ നാളുകളായി മനസ്സിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിരുന്നു. വർഗീയത പാട്ടാണ് പറ്റാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി പച്ച വർഗീയത പറയുന്നത്. ഇടതുപക്ഷത്തോടൊപ്പം ഇനി യാത്ര ചെയ്യുന്നതിൽ ഒരു അർത്ഥവും ഇല്ല ബിജെപിയ്ക്കൊപ്പം ചേരുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നുകയായിരുന്നു. ഇന്നലെ വരെ സഹയാത്രികനായ പ്രസ്ഥാനത്തിനായി ആത്മാർത്ഥത കാണിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇടതുപക്ഷം പറയാൻ പാടില്ലാത്ത വർഗീയകൾ വിളമ്പികൊണ്ട് കേരളത്തിൽ ഭിന്നിപ്പുണ്ടാകുകയും അതിലൂടെ നേട്ടം കൊയ്യാനുമാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് റെജി ലൂക്കോസ് വ്യക്തമാക്കി.
‘തീരുമാനം ഒരു നിമിഷം കൊണ്ട് എടുത്തതല്ല’ ; നാളത്തെ തലമുറ ഈ നാട്ടിൽ ജീവിക്കണമെങ്കിൽ BJP ക്കൊപ്പം സഞ്ചരിച്ചെങ്കിൽ മാത്രമേ സാധ്യമാകൂ, റെജി ലൂക്കോസ്







