‘LDF തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ തുടങ്ങി, പ്രചാരണ ജാഥകൾ തീരുമാനിച്ചു; സർക്കാർ ചെയ്‌ത കാര്യങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്’; മന്ത്രി എം ബി രാജേഷ്

എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞ് മന്ത്രി എം ബി രാജേഷ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തയ്യാറെടുപ്പുകൾ തുടങ്ങി. രാഷ്ട്രീയമായും സംഘടനാപരമായും സജ്ജമാകാനുള്ള പ്രവർത്തനം നേരത്തെ തുടങ്ങിയെന്നും മന്ത്രി 24നോട് പറഞ്ഞു. ട്വന്റിഫോർ‌ സ്പെഷ്യൽ എൻകൗണ്ടറിലായിരുന്നു മന്ത്രിയുടെ പ്രതികരണം.എൽഡിഎഫിന്റെ പ്രചാരണ ജാഥകൾ തീരുമാനിച്ചു. സർക്കാർ ബദൽ നയങ്ങൾ ചർച്ച ചെയ്യും. കേരളത്തിന്റെ ജിഡിപി 10 വർഷത്തിനിടെ രണ്ടിരട്ടി വർധിച്ചു. സംസ്ഥാനത്ത് ആരോഗ്യരംഗം തകർന്നെന്ന വാദം വസ്തുതാപരമല്ല. കിഫ്‌ബി വഴി സർക്കാർ സ്‌കൂളുകളുടെ മുഖച്ഛായ മാറിയെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് തുടക്കകാരല്ല മുടക്കകാരെന്ന് മന്ത്രി വിമർശിച്ചു. ദേശീയ പാത വികസനം, വിഴിഞ്ഞം തുറമുഖം, ഗെയ്‌ൽ പൈപ്പ് ലൈൻ എന്നിവ തടയാൻ ശ്രമിച്ചത് യുഡിഎഫ് ആണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയത് എൽഡിഎഫ് വന്നതുകൊണ്ട് മാത്രമാണ്.

കേന്ദ്രം ചില്ലിക്കാശ് തരാതിരുന്നിട്ടും വയനാട് ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു. ശബരിമല സ്വർണ്ണക്കൊള്ള കോൺഗ്രസിന് തിരിഞ്ഞുകൊത്താനുള്ള ബൂമറാങ്. സർക്കാർ ചെയ്‌ത കാര്യങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. പ്രതിസന്ധികളെ എല്ലാം അതിജീവിച്ചത് പിണറായി സർക്കാരിന്റെ കാലത്താണ്. മൂന്നാം ഊഴം എൽഡിഎഫിന് കിട്ടുമെന്നതിൽ ആത്മവിശ്വാസം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.