അതിർത്തിയിൽ ചൈനയുടെ ഏത് നീക്കവും ശക്തമായി പ്രതിരോധിക്കാൻ സൈന്യത്തിന് കേന്ദ്രം നിർദേശം നൽകി. പാങ്ഗോംഗ് തടാകത്തിന് സമീപത്ത് നിന്ന് ഇന്ത്യൻ സേനയെ പിൻവലിക്കേണ്ടതില്ലെന്ന് ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിർത്തിയിലെ സ്ഥിതി വിലയിരുത്തി. ചൈന അതിർത്തിയിൽ സൈനിക നീക്കം വീണ്ടും തുടങ്ങിയതിന് പിന്നാലെയാണ് തിരിച്ചടി ശക്തമാക്കാൻ ഇന്ത്യയുടെ തീരുമാനം
വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാൻഡർ തല ചർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സമവായത്തിൽ എത്താത്തതിനെ തുടർന്ന് ഇന്ന് വീണ്ടും ചർച്ച നടക്കും. അതേസമയം അതിർത്തിയിലെ സമാധാനം നശിപ്പിക്കാൻ ഇന്ത്യയാണ് ശ്രമിക്കുന്നതെന്ന് ചൈനയും ആരോപിക്കുന്നു.