Headlines

‘പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ രാഹുൽ എല്ലാ സ്ഥാനങ്ങളും രാജിവെക്കണം’; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ. പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം. പൊതുപ്രവർത്തനം അവസാനിപ്പിക്കണം. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ പുലർത്തേണ്ട വ്യക്തി ശുദ്ധത കാത്തുസൂക്ഷിച്ചില്ല. രാഹുൽ ചെയ്തത് കൊടും വഞ്ചന. പിണറായി സർക്കാറിന്റെ നയങ്ങൾക്കെതിരെയുള്ള വൈകാരികത തന്റെ തെറ്റിനെ ന്യായീകരിക്കാൻ ഉപയോഗിച്ചു. ഇതിലൂടെ പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയാണ് ചെയ്തത്. പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഇനി MLA സ്ഥാനത്തെ തുടരരുത് എന്നും ഫേസ്ബുക്ക് കുറിപ്പ്