നാവിക സേനയുടെ അഭ്യാസത്തിനിടെ VIP പവലിയനിൽ അപകടം; ഇരുമ്പ് കമ്പി വീണ് ഒരാൾക്ക് പരുക്ക്
ശംഖുംമുഖത്ത് നാവിക സേനയുടെ അഭ്യാസത്തിനിടെ വി ഐ പി പവലിയനിൽ അപകടം. ഫ്ലാഗ് സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പി വീണ് ഒരാൾക്ക് പരിക്കേറ്റു.പരിക്കേറ്റ ആളെ ആശുപത്രിയിലേക്ക് മാറ്റി. തിക്കിലും തിരക്കിലും പെട്ടാണ് അപകടം ഉണ്ടായത്. അതേസമയം നാവികസേനയുടെ കരുത്തറിയിച്ച് ദിനാഘോഷത്തിന്റെ ഭാഗമായ അഭ്യാസ പ്രകടനങ്ങൾക്കാണ് തിരുവനന്തപുരം ശംഖുമുഖത്ത് തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പരേഡിനും ബാൻഡ് ഷോയ്ക്കും ശേഷമാണ് അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളാണ്….
