ഇന്ത്യൻ വനിതയെ ചൈന തടഞ്ഞുവച്ച സംഭവത്തിൽ ഇതുവരേയും കൃത്യമായി വിശദീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്ക് 24 മണിക്കൂർ വരെ വിസ വേണ്ടെന്ന സ്വന്തം ചട്ടം ചൈന തന്നെ ലംഘിക്കുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും ഈ യാഥാർത്ഥ്യം മാറില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ വനിത എല്ലാ സാധുവായ യാത്രാ രേഖകളും കൈവശം വച്ചിരുന്നു. യാത്രയുടെ ഭാഗമായി ഷാങ്ഹായ് വിമാനത്താവളം വഴി കടന്നുപോകുക മാത്രമായിരുന്നു. അവരെ തടഞ്ഞുവയ്ക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇത്തരം സംഭവങ്ങൾ അസ്വീകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചു.
ഇന്ത്യന്‍ പാസ്പോര്‍ട്ട് അസാധു എന്ന് ആരോപിച്ചാണ് യുവതിയെ 18 മണിക്കൂര്‍ തടഞ്ഞു വച്ചത്. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് സ്വദേശിനി പ്രേമ തോങ്ഡോക്കിനാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ വച്ചു കടുത്ത ദുരനുഭവം ഉണ്ടായത്. യു കെയില്‍ നിന്നും ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി. വിമാനം മാറി കയറാനായാണ് ഷാങ്ഹായ് വിമാനത്താവളത്തില്‍ എത്തിയത്. ഇതിനിടെയാണ് ചൈനീസ് അധികൃതർ യുവതിയെ തടഞ്ഞുവെച്ചത്. അരുണാചല്‍ പ്രദേശില്‍ ചൈന പല തവണ അവകാശം വാദം ഉന്നയിച്ചിരുന്നെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി. സംഭവത്തില്‍ ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചു.






